കൊവിഡ്: സ്പുട്‌നിക്ക് 5 ആദ്യ ഡോസ് സ്വീകരിച്ചത് കസ്റ്റം ഫാര്‍മ മേധാവി ദീപക് സപ്ര

Update: 2021-05-14 13:50 GMT

ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധ മരുന്നായ സ്പുട്‌നിക് 5 രാജ്യത്ത് ഉപയോഗിച്ചുതുടങ്ങി. കസ്റ്റം ഫാര്‍മ സര്‍വീസസ് മേധാവി ദീപക് സപ്രയാണ് ഇന്ത്യയില്‍ ആദ്യമായി സ്പുട്‌നിക് വാക്‌സിന്‍ സ്വീകരിച്ചത്. ഹൈദരാബാദിലെ റഡ്ഡീസ് ലബോറട്ടറിയില്‍ വ്ച്ചാണ് ആദ്യ ഡോസ് സ്വീകരിച്ചത്.

രാജ്യത്ത് ഉപയോഗിക്കുന്ന ആദ്യ വിദേശ നിര്‍മിത കൊവിഡ് വാക്‌സിനാണ് സ്പുട്‌നിക് 5. 2021 മെയ് 1ാം തിയ്യതിയാണ് റഷ്യന്‍ നിര്‍മിത കൊവിഡ് വാക്‌സിനായ സ്പുട്‌നിക് ഇന്ത്യയിലെത്തിയത്. ഹൈദരാബാദിലെ റെഡ്ഡീസ് ലബോറട്ടറിയാണ് ഇന്ത്യയിലെ സ്പുട്‌നിക് വിതരണം ഏറ്റെടുത്തിരിക്കുന്നത്. ഇന്ത്യയില്‍ നിലവില്‍ വിതരണംചെയ്യുന്ന കൊവാക്‌സിനും കൊവിഷീല്‍ഡും ഇന്ത്യയില്‍ തന്നെ നിര്‍മിച്ചവയാണ്. ഇതില്‍ കൊവാക്‌സിന്‍ വികസിപ്പിച്ചതും ഇന്ത്യയിലാണ്. രണ്ടാം ഘട്ട സ്പുട്‌നിക് ഈ ആഴ്ച തന്നെ ഇന്ത്യയിലെത്തും.

ഏപ്രില്‍ 21നാണ് ഇന്ത്യ സ്പുട്‌നിക്കിന് അനുമതി നല്‍കിയത്.

റഷ്യന്‍ നിര്‍മിത സ്പുട്നിക് 5 അടുത്ത ആഴ്ച മുതല്‍ രാജ്യത്ത് വിതരണം ആരംഭിക്കുമെന്ന് നിതി ആയോഗ് ആരോഗ്യവിഭാഗം അംഗം ഡോ. വി കെ പോള്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. 

രാജ്യത്ത് വിറ്റഴിക്കാന്‍ അനുമതിയുള്ള കൊവിഡ് വാക്സിനുകളിലൊന്നാണ് സ്പുട്നിക്ക് 5. കൊവിഡീല്‍ഡും കൊവാക്സിനുമാണ് മറ്റ് രണ്ട് വാക്സിനുകള്‍.

ആസ്ട്രസെനക്കയും ഓക്സ്ഫഡും സംയുക്തമായാണ് കൊവിഷീല്‍ഡ് വികസിപ്പിച്ചത്. കൊവാസ്‌കിന്‍ ഭാരത് ബയോടെക്കും വികസിപ്പിച്ചു. കൊവിഷീല്‍ഡ് സിറം ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് ഉല്‍പാദിപ്പിക്കുന്നത്. ഫൈസര്‍, മൊഡേര്‍ണ, ജോണ്‍സന്‍ ആന്റ് ജോണ്‍സന്‍ എന്നീ വാക്‌സിനുകളും താമസിയാതെ ഇന്ത്യയില്‍ ലഭ്യമാവും.

Tags:    

Similar News