ഇന്ത്യയില്‍ ഒരു സ്പുട്‌നിക് കുത്തിവയ്പ് 730 രൂപയ്ക്ക് ലഭിക്കുമെന്ന് റഷ്യന്‍ വാക്‌സിന്‍ നിര്‍മാതാക്കള്‍
ന്യൂഡല്‍ഹി: റഷ്യ വികസിപ്പിച്ചെടുത്ത കൊവിഡ് വാക്‌സിനായ സ്പുട്‌നിക്ക്-5 ലോകത്തെല്ലായിടത്തും ഒരേ വിലയ്ക്ക് ലഭിക്കുമെന്ന് റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് സിഇഒ കിരില്‍ ദിമിത്രോവ്. സ്പുട്‌നിക് വാക്‌സിന്‍ മൂന്നാം ഘട്ട പരിശോധനയിലൂടെ കടന്നുപോകുവയാണ്.
വാസ്‌കിന്റെ വില ലോകത്തെല്ലായിടത്തും ഒന്നായിരിക്കുമെന്നും അത് 10 യുഎസ് ഡോളറിനു താഴെയായിരിക്കുമെന്നും റഷ്യ പ്രഖ്യാപിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ മാര്‍ക്കറ്റിലും ഒരേ വിലക്കാണ് വില്‍ക്കുക. കാരണം എല്ലാവര്‍ക്കും എത്ര ദരിദ്രരാജ്യത്തിലെ പൗരനും വാക്‌സിന്‍ ലഭിക്കണം. ലോകത്ത് ലഭിക്കുന്ന സാധാരണ വാക്‌സിനെക്കാള്‍ മൂന്നിലൊന്ന് വിലയാണ് സ്പുട്‌നിക്കിനെന്നതാണ് യാഥാര്‍ത്ഥ്യം. മാത്രമല്ല, അത് 90 ശതമാനത്തിലേറെ ഫലപ്രദവുമാണ്. രണ്ട് മുതല്‍ 8 ഡിഗ്രിവരെ താപനിലയില്‍ കേടുകൂടാതെ കൊണ്ടുപോകാനാവുമെന്നതാണ് മറ്റൊരു ഗുണം- അദ്ദേഹം പറഞ്ഞു.
വാക്‌സിന്‍ ലോക്കെല്ലായിടത്തുമുള്ളവര്‍ക്കും താങ്ങാവണമെന്നും സുരക്ഷിതവുമാവണമെന്നാണ് കുരുതിയിരുന്നത്. മൈനസ് 70 ഡിഗ്രിയില്‍ ഉല്‍പ്പാദിപ്പിക്കുന്ന വാക്‌സിന്‍ സാധാരണ രാജ്യങ്ങള്‍ക്ക് താങ്ങാനാവില്ല. അക്കാര്യം ഞങ്ങള്‍ ആദ്യമേ തീരുമാനിച്ചിരുന്നു- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.