സ്പുട്നിക്കിന്റെ ആദ്യ ബാച്ചിന് വിതരണാനുമതി
ഇന്ത്യയില്‍ നിര്‍മിച്ച സ്പുട്നിക്ക് വാക്സിന്റെ ആദ്യ ബാച്ചിന് സെന്‍ട്രല്‍ ഡ്രഗ്സ് ലബറോട്ടറിയാണ് പച്ചക്കൊടി കാണിച്ചത്.
ന്യൂഡല്‍ഹി: റഷ്യന്‍ നിര്‍മ്മിത കൊവിഡ് വാക്സിനായ സ്പുട്നിക്കിന്റെ ആദ്യ ബാച്ചിന് വിതരണാനുമതി. ഇതോടെ രാജ്യത്ത് കൊവിഡ് വാക്സിനേഷന് വേഗത്തിലാകുമെന്നാണ് പ്രതീക്ഷ. ഇന്ത്യയില്‍ നിര്‍മിച്ച സ്പുട്നിക്ക് വാക്സിന്റെ ആദ്യ ബാച്ചിന് സെന്‍ട്രല്‍ ഡ്രഗ്സ് ലബറോട്ടറിയാണ് പച്ചക്കൊടി കാണിച്ചത്.
നിലവില്‍ ആറു ഇന്ത്യന്‍ കമ്പനികളാണ് സ്പുട്നിക് ഇന്ത്യയില്‍ നിര്‍മ്മിക്കുന്നത്. ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹെട്രോ ഡ്രഗ്സ് നിര്‍മിച്ച സ്പുട്നിക് വാക്സിന്റെ ആദ്യ ബാച്ചിനാണ് വിതരണത്തിന് അനുമതി നല്‍കിയത്. ഏപ്രിലിലാണ് സ്്പുട്നിക് വാക്സിന് അടിയന്തര ഉപയോഗത്തിന് ഡ്രഗ്സ് കണ്ട്രോളര് അനുമതി നല്‍കിയത്.
ലോകത്ത് വിതരണം ചെയ്യുന്ന സ്പുട്നിക് വാക്സിന്റെ 70 ശതമാനവും ഇന്ത്യയില്‍ നിന്നായിരിക്കുമെന്ന് റഷ്യന്‍ പ്രതിനിധി അറിയിച്ചിരുന്നു. 85 കോടി ഡോസ് സ്പുട്നിക് വാക്്സിന് നിര്‍മ്മിക്കാനാണ് ഇന്ത്യന്‍ കമ്പനികള്‍ തയ്യാറെടുക്കുന്നത്. അതിനിടെ, 2,10,000 ഡോസ് സ്പുട്നിക് വാക്സിന് ഇന്ത്യയില്‍ ഇറക്കുമതി ചെയ്തതായി റഷ്യ അറിയിച്ചിട്ടുണ്ട്.