കൊവിഡ്: ഇത്തവണ റിപ്പബ്ലിക് ദിനാഘോഷത്തിന് പൊതുജനം ഉണ്ടാവില്ല; മാർച്ച് പാസ്റ്റും വേണ്ടെന്ന് വച്ചു
50 പേർ മാത്രമാണ് ഇത്തവണ ക്ഷണിതാക്കൾ.
തിരുവനന്തപുരം: ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകളിൽ പൊതുജനത്തിന് പ്രവേശനമില്ല. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് നിയന്ത്രണം ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചത്. 50 പേർ മാത്രമാണ് ഇത്തവണ ക്ഷണിതാക്കൾ. മാർച്ച് പാസ്റ്റും വേണ്ടെന്നുവച്ചു. എസ്പിസി, എൻസിസി ഉൾപ്പെടെ കുട്ടികളുടെ പരേഡും ഒഴിവാക്കി. ജില്ലാതല റിപ്പബ്ലിക് ദിന ചടങ്ങുകൾക്കും സമാനമായ നിയന്ത്രണം ഉണ്ടാവുമെന്നാണ് സൂചന.