സംഭലില്‍ കേന്ദ്ര പുരാവസ്തു വകുപ്പ് പരിശോധന നടത്തി

Update: 2024-12-20 17:40 GMT

സംഭല്‍: ഉത്തര്‍പ്രദേശിലെ സംഭലില്‍ പുതുതായി കണ്ടെത്തിയെന്ന് പറയപ്പെടുന്ന ക്ഷേത്രത്തിലും പരിസര പ്രദേശങ്ങളിലും കേന്ദ്ര പുരാവസ്തു വകുപ്പ് പരിശോധന നടത്തി. ശാഹീ ജാമിഅ് മസ്ജിദിന് സമീപം കണ്ടെത്തിയെന്ന് പറയപ്പെടുന്ന ക്ഷേത്രം, അഞ്ച് തീര്‍ത്ഥക്കുളങ്ങള്‍, 19 കിണറുകള്‍ എന്നിവയിലാണ് പരിശോധന നടത്തിയത്. ഇതിന്റെ റിപോര്‍ട്ട് കേന്ദ്രസര്‍ക്കാരിന് കൈമാറുമെന്ന് ജില്ലാ മജിസ്ട്രേറ്റ് രാജേന്ദ്ര പെന്‍സിയ അറിയിച്ചു.

ശാഹീ മസ്ജിദിന് സമീപം നവംബറില്‍ നടന്ന പോലിസ് വെടിവയ്പില്‍ ആറു മുസ്ലിം യുവാക്കള്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് ശേഷം പ്രദേശത്ത് പലതരം പരിശോധനകള്‍ നടക്കുകയാണ്. വൈദ്യുതി മോഷണം, ബാങ്ക് വിളിയുടെ ശബ്ദം, സര്‍ക്കാര്‍ ഭൂമി കൈയ്യേറ്റം തുടങ്ങി പലതരം പരിശോധനകളാണ് നടക്കുന്നത്. അതില്‍ അവസാനത്തേതാണ് ക്ഷേത്രത്തിലെ പരിശോധന.






Tags:    

Similar News