സംഭലിലേക്കുള്ള രാഹുലിന്റെ യാത്ര തടഞ്ഞ് പോലിസ്: അതിര്‍ത്തിയില്‍ സംഘര്‍ഷസമാനമായ സാഹചര്യം
ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ സംഭലിലേക്കുള്ള യാത്ര തടഞ്ഞ് പോലിസ്. സംഭലിലേക്ക് പോകാന്‍ രാഹുലിനെ അനുവദിക്കിടെന്നാണ് പോലിസ് നിലപാട്. എന്നാല്‍ യാത്രയുമായി മുന്നോട്ട് പോകാനാണ് രാഹുല്‍ ഗാന്ധിയുടെ തീരുമാനം. നിലവില്‍ അതിര്‍ത്തിയില്‍ സംഘര്‍ഷഭരിതമായ സാഹചര്യം ആണുള്ളത്. രാഹുലിന് പ്രവര്‍ത്തകര്‍ അഭിവാദ്യം അര്‍പ്പിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്യുകയാണ്.
സംഭല്‍ ശാഹീ ജാമിഅ് മസ്ജിദ് സന്ദര്‍ശിക്കുന്നതില്‍ നിന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയേയും വയനാട് എംപി പ്രിയങ്കാഗാന്ധിയെയും തടയാന്‍ വന്‍ പോലിസ് സന്നാഹമാണ് ഉള്ളത്. ഡല്‍ഹിയും ഉത്തര്‍പ്രദേശും അതിര്‍ത്തി പങ്കുവക്കുന്ന ഗാസിപ്പൂരിലെ ഡല്‍ഹി-മീററ്റ് എക്സ്പ്രസ് വേയില്‍ പോലിസ് കനത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.നവംബര്‍ 24ന് മസ്ജിദില്‍ സര്‍വേ നടത്താന്‍ ജയ്ശ്രീരാം മുദ്രാവാക്യം വിളിച്ച് അഭിഭാഷക കമ്മീഷന്‍ എത്തിയത് പ്രദേശത്ത് സംഘര്‍ഷമുണ്ടാക്കിയിരുന്നു. തുടര്‍ന്ന് ആറു മുസ്ലിം യുവാക്കളെ പോലിസ് വെടിവച്ചു കൊന്നു. പ്രദേശത്തേക്ക് ഡിസംബര്‍ പത്ത് വരെ ആരെയും കടത്തില്ലെന്നാണ് ജില്ലാ മജിസ്ട്രേറ്റ് ഉത്തരവിറക്കിയിരിക്കുന്നത