കൊവിഡ് മൂന്നാം തരംഗ മുന്നറിയിപ്പ് കാലാവസ്ഥാ പ്രവചനംപോലെ കാണരുത്; ആരോഗ്യ മന്ത്രാലയം

Update: 2021-07-13 16:18 GMT

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ് പോലെ കാണരുതെന്ന് മന്ത്രാലയം പറഞ്ഞു. ഇത് ഗൗരവകരമായി കാണണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.


ആള്‍ക്കൂട്ടം വര്‍ധിച്ചതിന്റെ ഫലമാണ് നമ്മള്‍ ആദ്യ രണ്ട് തരംഗങ്ങളില്‍ കണ്ടത്. കുംഭ മേളയും ഉത്സവകാലവും ഇതിന് ഉദാഹരണമാണെന്ന് മന്ത്രാലയം വാക്താവ് പറഞ്ഞു. രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ മുതല്‍ ജാഗ്രത നിര്‍ദേശം നല്‍കിയയിരുന്നതായും ആള്‍ക്കൂട്ടം ഒഴിവാക്കണമെന്ന് ിര്‍ദേശിച്ചിരുന്നതായും മന്ത്രാലയം ഓര്‍മിപ്പിച്ചു.




Tags:    

Similar News