24 മണിക്കൂറിനുള്ളില്‍ മുംബൈയില്‍ 1,709 പേര്‍ക്ക് കൊവിഡ്; ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗബാധയെന്ന് ആരോഗ്യവകുപ്പ്

Update: 2021-03-13 15:17 GMT

മുംബൈ: മുംബൈയില്‍ കൊവിഡ് രോഗബാധ ആശങ്ക പരത്തുന്നു. 24 മണിക്കൂറിനുളളില്‍ മുംബൈയില്‍ മാത്രം 1,709 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗബാധയാണ് ഇത്. 24 മണിക്കൂറിനുള്ളില്‍ 15,602 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ രോഗം സ്ഥിരീകരിച്ചത്. 88 പേര്‍ ഇതേ സമയത്തിനുളളില്‍ മരിക്കുകയും ചെയ്തു. സംസ്ഥാനം രണ്ടാംഘട്ട കൊവിഡ് വ്യാപനത്തിലൂടെ കടന്നുപോകുയാണെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. തുടര്‍ച്ചായി രണ്ടാം ദിവസമാണ് സംസ്ഥാനത്ത് 15,000ത്തില്‍ കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്. വെള്ളിയാഴ്ച 15,817 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

രോഗവ്യാപനം വര്‍ധിച്ചതോടെ മഹാരാഷ്ട്രയിലെ നിരവധി ജില്ലകളില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മുംബൈ, ഔറംഗബാദ്, നാഗ്പൂര്‍ തുടങ്ങിയ ജില്ലകളിലാണ് നിലവില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ചില ജില്ലകളില്‍ വാരാന്ത്യ ലോക്ക് ഡൗണാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

Tags:    

Similar News