ഖത്തറില്‍ 24 മണിക്കൂറിനിടെ 217 പേര്‍ക്ക് കൊവിഡ്

Update: 2021-08-24 17:02 GMT

ദോഹ: ഖത്തറില്‍ 24 മണിക്കൂറിനിടെ 217 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. പുതുതായി 211 പേരാണ് രോഗമുക്തി നേടിയത്. 116 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 101 പേര്‍ യാത്രക്കാരാണ്. 2,875 പേരാണ് നിലവില്‍ രോഗബാധിതരായി ഉള്ളത്. 

ഖത്തറില്‍ ഇന്നു കൊവിഡ് മരണമില്ല. ആകെ മരണം 601 ആണ്. രാജ്യത്ത് ഇതുവരെ 227,867 പേര്‍ രോഗമുക്തി നേടി. ഇന്ന് 11 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 72 പേരാണ് ആശുപത്രികളില്‍ ചികില്‍സയിലുള്ളത്. 19,667 ഡോസ് വാക്‌സിന്‍ കൂടി നല്‍കിയതോടെ ആകെ വാക്‌സിന്‍ ഡോസുകളുടെ എണ്ണം 4,287,922 ആയി. 

Similar News