കൊവിഡ്: ട്വിറ്റര്‍ ആര്‍എസ്എസ് അനുകൂല സംഘടനക്ക് നല്‍കിയത് 2.5 ദശലക്ഷം ഡോളറിന്റെ സംഭാവന

Update: 2021-05-12 17:46 GMT

ന്യൂഡല്‍ഹി: ട്വിറ്റര്‍ ആര്‍എസ്എസ് അനുകൂല സംഘടനക്ക് 2.5 ദശക്ഷം ഡോളറിന്റെ സംഭാവന നല്‍കിയതായി റിപോര്‍ട്ട്. രാഷ്ട്രീയ സ്വയം സേവക സംഘവുമായി ബന്ധപ്പെട്ട സേവ ഇന്റര്‍നാഷണലിനാണ് 184.04 ദശലക്ഷം രൂപ നല്‍കിയത്.

ട്വിറ്റര്‍ സിഇഒ ജാക്ക് പാട്രിക് ഡോര്‍സെതന്നെയാണ് പതിനഞ്ച് ദശലക്ഷം ഡോളര്‍ കെയര്‍, എയിഡ്ഇന്ത്യ, സേവ ഇന്റര്‍നാഷണല്‍ എന്നീ സംഘടനകള്‍ക്കായി വീതിക്കുമെന്ന് ട്വിറ്ററിലൂടെ അറിയിച്ചത്. കൊവിഡ് വ്യാപനം തടയുന്നതിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കുള്ള സഹായമെന്ന നിലയിലാണ് സംഭാവന നല്‍കുന്നത്.

ആര്‍എസ്എസ്സിനെപ്പോലെയുളള ഫാഷിസ്റ്റ് സംഘടനക്ക് സഹായം നല്‍കുന്നതിനെതിരേ കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ന്നിട്ടുളളത്. വിമത ശബ്ദങ്ങളോട് കടുത്ത നിലപാടെടുക്കുന്ന ട്വിറ്റര്‍ വലതുപക്ഷ വംശീയ ആക്രമണങ്ങളോട് മൃദുസമീപനമാണ് പുലര്‍ത്തുന്നതെന്ന വിമര്‍ശവും ശക്തമാണ്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തുന്ന സംഘടനകളിലൊന്നാണ് ആര്‍എസ്എസ്. ഗുജറാത്ത് കലാപം മുതല്‍ രാജ്യത്ത് നടന്ന മുസ് ലിം വംശഹത്യകളില്‍ മുഖ്യപങ്ക് വഹിച്ച സംഘടനയും ആര്‍എസ്എസ് തന്നെ.

Tags:    

Similar News