രാഷ്ട്രപതിയുടെ യാത്രയയപ്പ് ചടങ്ങിനിടെ മോദി കാമറയിലേക്ക് നോക്കിനിന്ന വീഡിയോ ട്വിറ്റര്‍ തടഞ്ഞു

Update: 2022-07-24 18:15 GMT

ന്യൂഡല്‍ഹി: പാര്‍ലമെന്റിലെ യാത്രയയപ്പ് ചടങ്ങില്‍ അഭിവാദ്യം ചെയ്ത് നീങ്ങിയ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കാമറക്ക് പോസ് ചെയ്യുന്ന തിരിക്കിനിടെ പ്രധാനമന്ത്രി നരന്ദ്രമോദി അവഗണിക്കുന്ന ദൃശ്യം ട്വിറ്റര്‍ തടഞ്ഞു. എഎപി നേതാവിന്റെ പോസ്റ്റിലെ വീഡിയോയാണ് ട്വിറ്റര്‍ നീക്കം ചെയ്തത്. സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തിമാറ്റി തെറ്റിദ്ധരിപ്പിക്കുന്നതെന്നാണ് കാരണമായി ചൂണ്ടിക്കാട്ടിയത്.

എഎപി നേതാവ് സഞ്ജയ് സിങ്ങാണ് വീഡിയോ പോസ്റ്റ് ചെയ്തത്.

പ്രധാനമന്ത്രി രാഷ്ട്രപതിയെ അവഗണിക്കുകയായിരുന്നുവെന്ന് പ്രതിപക്ഷനേതാക്കളും ആരോപിച്ചു. ബിജെപി എല്ലാ ആരോപണങ്ങളും നിഷേധിച്ചു.

പ്രധാനമന്ത്രി രാഷ്ട്രപതിയെ അഭിവാദ്യം ചെയ്യുകയായിരുന്നുവെന്ന് മുഴുവന്‍ വീഡിയോ പരിശോധിച്ചാല്‍ വ്യക്തമാകുമെന്ന് ബിജെപി വക്താവ് ഷെഹസാദ് പൂനെവാല പറഞ്ഞു.

രാഷ്ട്രപതി തൊഴുത് അടുത്തെത്തിയപ്പോളും മോദി ഫോട്ടോ എടുക്കുന്നതിന്റെ തിരക്കിലായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

പ്രധാനമന്ത്രിയെ വിമര്‍ശിച്ചുകൊണ്ട് ആംആംദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും രംഗത്തെത്തി. ആരോപണം പുറത്തുവന്നതോടെ പരിപാടിയുടെ മുഴുവന്‍ ദൃശ്യങ്ങള്‍ ബിജെപി പുറത്തു വിട്ടു. രാഷ്ട്രപതിയെ പ്രധാനമന്ത്രി പ്രത്യഭിവാദനം ചെയ്‌തെന്നും, ദൃശ്യത്തിലെ ഒരു ഭാഗം മാത്രം ഗൂഢോദ്ദേശ്യത്തോടെ പ്രചരിപ്പിക്കുകയാണെന്നും ബിജെപി കുറ്റപ്പെടുത്തി.

Tags:    

Similar News