ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് പ്രതിരോധത്തിനുള്ള കുത്തിവയ്പ് 50 ലക്ഷം പേര്‍ക്ക് നല്‍കി. വേഗത്തിലാണ് ഇത്രയധികം കൊവിഡ് വാക്‌സിന്‍ രാജ്യം നല്‍കിവരുന്നതെന്നും ആരോഗ്യമന്ത്രാലയം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
21 ദിവസം കൊണ്ടാണ് ഇത്രയും പേര്‍ക്ക് വാക്‌സിന്‍ നല്‍കിയത്. ഇതുവരെ 52,90,474 പേരാണ് വാക്‌സിന്‍ സ്വീകരിച്ചത്. ഇന്നുമാത്രം മൂന്നുലക്ഷത്തിലധികം പേരാണ് വാക്‌സിനേഷന് വിധേയമായത്. അമേരിക്കയില്‍ 50 ലക്ഷം പിന്നിട്ടത് 24 ദിവസം കൊണ്ടാണ്. ബ്രിട്ടനില്‍ 43 ദിവസം കൊണ്ടും ഇസ്രയേലില്‍ 45 ദിവസം കൊണ്ടുമാണ്. ജനുവരി 16നാണ് ഇന്ത്യയില്‍ കോവിഡ് കുത്തിവയ്പ് ആരംഭിച്ചത്. കോവിഡ് മുന്‍നിര പോരാളികളായ ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുന്നത്.