കേരളത്തില്‍ ഒഴിവുവരുന്ന രാജ്യസഭാ സീറ്റിലൊന്ന് സിപിഐ ആവശ്യപ്പെടും

നിലവില്‍ സിപിഐക്ക് ഒരു പ്രതിനിധി മാത്രമാണ് രാജ്യസഭയിലുള്ളത്

Update: 2022-03-07 10:45 GMT

തിരുവനന്തപുരം: കേരളത്തില്‍ ഒഴിവുവരുന്ന രാജ്യസഭാ സീറ്റിലൊന്ന് സിപിഐ ആവശ്യപ്പെട്ടേക്കും. ഇത്തവണ എല്‍ജെഡിക്ക് സീറ്റ് കൊടുക്കാന്‍ സാധ്യതയില്ല. എല്‍ജെഡിയുടെ ശ്രേയാംസ് കുമാര്‍ കാലാവധി പൂര്‍ത്തിയാക്കുന്നതോടെ സിപിഎം തന്നെ ആ സീറ്റ് ഏറ്റെടുത്തേക്കുമെന്നാണ് പുറത്തുവരുന്ന റിപോര്‍ട്ടുകള്‍. നിലവില്‍ സിപിഐക്ക് ഒരു പ്രതിനിധി മാത്രമാണ് രാജ്യസഭയില്‍ ഉള്ളത്. സിപിഎമ്മിന് നാല് രാജ്യസഭാ എം.പിമാരുണ്ട്. കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള രാജ്യസഭാ തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചു.

മാര്‍ച്ച് 31നാണ് വോട്ടെടുപ്പ് നടക്കുക. ഈ മാസം 14 ന് ഇതുബന്ധിച്ച വിജ്ഞാപനം പുറത്തിറക്കും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തിയ്യതി മാര്‍ച്ച് 21 ആണ്. കോണ്‍ഗ്രസ് രാജ്യസഭാ ഉപനേതാവ് ആനന്ദ് ശര്‍മ അടക്കം 13 അംഗങ്ങളുടെ കാലാവധിയാണ് പൂര്‍ത്തിയായിരിക്കുന്നത്.

കേരളത്തില്‍ നിന്നുള്ള എം.പിമാരായ എകെ ആന്റണി, കെ സോമപ്രസാദ്, ശ്രേയാംസ് കുമാര്‍ എന്നിവരും കാലാവധി പൂര്‍ത്തിയാക്കി. കേരളം 3 , അസം2, ഹിമാചല്‍ പ്രദേശ് 1, നാഗാലാന്റ്്് 1, ത്രിപുര1, പഞ്ചാബ് 5 എന്നിങ്ങനെയാണ് രാജ്യസഭയിലെ ഒഴിവുവരുന്ന സീറ്റുകളുടെ എണ്ണംം. ആകെ മൊത്തം 13 സീറ്റുകളിലേക്കാണ് ഇത്തവണ ഒഴിവു വരുന്നത്. 21ന് നാമനിര്‍ദ്ദേശ പത്രിക നല്‍കാം, 24 വരെ പത്രിക പിന്‍വലിക്കാന്‍ അവസരമുണ്ടാകും. 31ന് തന്നെ തിരഞ്ഞെടുപ്പ് നടത്തി അന്നുതന്നെ വോട്ടെണ്ണലും പൂര്‍ത്തിയാക്കും.

Tags:    

Similar News