പരസ്യപ്രതികരണം നടത്തരുത്; അന്‍വറുമായി സമവായ നീക്കത്തിന് സിപിഎമ്മും സര്‍ക്കാറും

അന്‍വര്‍ ഇനി അധികം മിണ്ടരുതെന്നും പരസ്യപ്രതികരണം നടത്തരുതെന്നുമാണ് സിപിഎം മുന്നോട്ട് വെക്കുന്ന നിര്‍ദ്ദേശം

Update: 2024-09-11 08:08 GMT

തിരുവനന്തപുരം: നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിന്റെ ആരോപണങ്ങളുണ്ടാക്കിയ വിവാദങ്ങള്‍ അവസാനിപ്പിക്കാന്‍ സമവായ നീക്കവുമായി സിപിഎമ്മും സര്‍ക്കാറും. അന്‍വര്‍ ഇനി അധികം മിണ്ടരുതെന്നും പരസ്യപ്രതികരണം നടത്തരുതെന്നുമാണ് സിപിഎം മുന്നോട്ട് വെക്കുന്ന നിര്‍ദ്ദേശം. അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റുമെന്ന് അന്‍വറിനെ അറിയിച്ചതായാണ് വിവരം. അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ സര്‍ക്കാറിനെ പ്രതികൂട്ടിലാക്കുന്നതായതുകൊണ്ട് വിഷയം എങ്ങനെയെങ്കിലും ഒതുക്കി തീര്‍ക്കാനുള്ള ശ്രമത്തിലാണ് പാര്‍ട്ടി. അതേസമയം എംആര്‍ അജിത്കുമാറിനെതിരെയുള്ള ആരോപണത്തില്‍ കഴമ്പുണ്ടെന്നാണ് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട്ടെ മാമിയുടെ തിരോധാനത്തില്‍ അന്വേഷണം ഉണ്ടാവുമെന്ന ഉറപ്പ് അന്‍വറിന് ലഭിച്ചതായാണ് വിവരം. സ്വര്‍ണ്ണകടത്ത്, ക്വട്ടേഷന്‍ തുടങ്ങിയ ആരോപണങ്ങളില്‍ അന്വേഷണം നടത്തി നടപടി എടുക്കുമെന്നാണ് അന്‍വറിനോട് പറഞ്ഞിരിക്കുന്നതെന്നാണ് വിവരം.

Tags:    

Similar News