ഫേസ് ബുക്ക് പോസ്റ്റിനെ ചൊല്ലി തര്‍ക്കം; സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫിസ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അടിച്ച് തകര്‍ത്തു

വട്ടിയൂര്‍ക്കാവ് മേലത്തുമേലെ ബ്രാഞ്ച് കമ്മിറ്റി ഓഫിസാണ് ഇന്നലെ രാത്രി അടിച്ചുതകര്‍ത്തത്

Update: 2022-07-25 12:13 GMT

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ സിപിഎമ്മിന്റെ ബ്രാഞ്ച് കമ്മിറ്റി ഓഫിസ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു. മേലത്തുമേലെ ബ്രാഞ്ച് കമ്മിറ്റി ഓഫിസാണ് അടിച്ചു തകര്‍ത്തത്. ഓഫിസിലെ സഹായിയായ യുവാവും ചില ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും തമ്മിലുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ അവസാനിച്ചത്. ഫേസ്ബുക്ക് പോസ്റ്റിനെ ചൊല്ലിയാണ് തര്‍ക്കമുണ്ടായതെന്നാണ് വിവരം. ആക്രമിച്ചെന്ന പരാതിയുമായി ഇരുകൂട്ടരും വട്ടിയൂര്‍ക്കാവ് പോലിസിനെ സമീപിച്ചിട്ടുണ്ട്. 

Tags:    

Similar News