സിപിഎം പ്രാഥമിക സ്ഥാനാര്‍ഥി പട്ടികയായി; എ വിജയരാഘവന്റെ ഭാര്യ ഡോ. ആര്‍ ബിന്ദു ഇരിങ്ങാലക്കുടയില്‍

എ കെ ബാലന്റെ ഭാര്യ പി കെ ജമീല തരൂരില്‍; തവനൂര്‍ കെടി ജലീല്‍ സിപിഎം സ്വതന്ത്രന്‍

Update: 2021-03-05 14:12 GMT

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാര്‍ഥി പട്ടിക ഈ മാസം എട്ടിന് പുറത്തിറക്കും. ഇന്ന് നടന്ന സംസ്ഥാന കമ്മിറ്റിയില്‍ സ്ഥാനാര്‍ഥി സാധ്യത പട്ടികയുടെ പൂര്‍ണരൂപമായി. നാളെയും മറ്റെന്നാളും ജില്ലാ കമ്മിറ്റികള്‍ സാധ്യത പട്ടിക സംബന്ധിച്ച് ചര്‍ച്ച ചെയ്യും. മലപ്പുറം, വയനാട്, പാലക്കാട് ജില്ലകളിലെ ചില മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി പട്ടികയ്ക്ക് അന്തിമരൂപമായിട്ടില്ല. ഇപ്പോള്‍ പുറത്തുവരുന്ന പട്ടികയിലെ ചില പേരുകള്‍ അന്തിമ പട്ടികയില്‍ നിന്ന് ചിലപ്പോള്‍ ഒഴിവാക്കപ്പെടാനും സാധ്യതയുണ്ട്. കെടി ജലീല്‍ തവനൂരില്‍ സിപിഎം സ്വതന്ത്രനായി മല്‍സരിക്കും. കുറ്റിയാടി, പൂഞ്ഞാര്‍, റാന്നി സീറ്റുകള്‍ കേരള കോണ്‍ഗ്രസിന് നല്‍കാനും തീരുമാനമായി.

വാമനപുരം-ഡി കെ മുരളി, ആറ്റിങ്ങല്‍- ഒ എസ് അംബിക, വര്‍ക്കല വി ജോയി, കഴക്കൂട്ടം-കടകംപള്ളി സുരേന്ദ്രന്‍, വട്ടിയൂര്‍ക്കാവ്-വി കെ പ്രശാന്ത്, നെയ്യാറ്റിന്‍കര- കെ ആന്‍സലന്‍, പാറശ്ശാല-സികെ ഹരീന്ദ്രന്‍, അരുവിക്കര- ജി സറ്റീഫന്‍, നേമം- വി ശിവന്‍കുട്ടി

കൊല്ലം:ചവറ-ഡോ. സുജിത് വിജയന്‍, കൊട്ടാരക്കര- കെ എന്‍ ബാലഗോപാല്‍, കുണ്ടറ- ജെ മെഴ്‌സിക്കുട്ടിയമ്മ, കൊല്ലം-മുകേഷ്, ഇരവിപുരം- എം നൗഷാദ്.

ആലപ്പുഴ: അരൂര്‍- ദലീമ ജോജോ, ആലപ്പുഴ- പിപി ചിത്തരഞ്ജന്‍, അമ്പലപ്പുഴ- എച്ച് സലാം, കായംകുളം-യു പ്രതിഭ, മാവേലിക്കര- എം എസ് അരുണ്‍കുമാര്‍, ചെങ്ങന്നൂര്‍-സജി ചെറിയാന്‍

പത്തനംതിട്ട: ആറന്മുള-വീണ ജോര്‍ജ്ജ്, കോന്നി-കെ യു ജനീഷ് കുമാര്‍

കോട്ടയം: ഏറ്റുമാനൂര്‍- വിഎന്‍ വാസവന്‍, കോട്ടയം-കെ അനില്‍കുമാര്‍, പുതുപ്പള്ളി-ജെയ്ക് പി തോമസ്

ഇടുക്കി: ഉടുമ്പന്‍ ചോല-എം എം മണി, ദേവികുളം- എ രാജ

എറണാകുളം: കൊച്ചി-കെ ജെ മാക്‌സി, വൈപ്പിന്‍- കെഎന്‍ ഉണ്ണിക്കൃഷ്ണന്‍, തൃക്കാക്കര-ഡോ. ജെ ജേക്കബ്, തൃപ്പൂണിത്തുറ- എം സ്വരാജ്, കളമശ്ശേരി-പി രാജീവ്, കോതമംഗലം-ആന്റണി ജോണ്‍

തൃശ്ശൂര്‍: ചാലക്കുടി-.യുപി ജോസഫ്, ഇരിങ്ങാലക്കുട-ആര്‍ ബിന്ദു, വടക്കാഞ്ചേരി-സേവിയര്‍ ചിറ്റിലപ്പള്ളി, മണലൂര്‍-മുരളി പെരുനെല്ലി, ചേലക്കര-യു ആര്‍ പ്രദീപ്, ഗുരുവായൂര്‍-ബേബി ജോണ്‍, പുതിക്കാട്- കെകെ രാമചന്ദ്രന്‍, കുന്നംകുളം- എസി മൊയ്തീന്‍

പാലക്കാട്: തരൂര്‍-പി കെ ജമീല, തൃത്താല- എംബി രാജേഷ്, ഷൊര്‍ണൂര്‍-സി കെ രാജേന്ദ്രന്‍

കോഴിക്കോട്: ബാലുശ്ശേരി-സച്ചിന്‍ദേവ്, കോഴിക്കോട് നോര്‍ത്ത്- തോട്ടത്തില്‍ രവീന്ദ്രന്‍, ബേപ്പൂര്‍-പി എ മുഹമ്മദ് റിയാസ്, പേരാമ്പ്ര-ടി പി രാമകൃഷ്ണന്‍, കൊയിലാണ്ടി-കാനത്തില്‍ ജമീല/ പി സതീദേവി, തിരുവമ്പാടി-ഗിരീഷ് ജോണ്‍, കൊടുവള്ളി- കാരാട്ട് റസാഖ്, കുന്നമംഗലം-തീരുമാനമായില്ല

കണ്ണൂര്‍: ധര്‍മടം- പിണറായി വിജയന്‍, പയ്യന്നൂര്‍-ടി ഐ മധുസൂദനന്‍, കല്യാശ്ശേരി-എം വിജിന്‍, അഴീക്കോട്- കെവി സുമേഷ്, മട്ടന്നൂര്‍-കെകെ ശൈലജ, തലശ്ശേരി-എഎന്‍ ഷംസീര്‍, തളിപ്പറമ്പ്- എം വി ഗോവിന്ദന്‍

കാസര്‍കോഡ്: ഉദുമ- സി എച്ച് കുഞ്ഞമ്പു, തൃക്കരിപ്പൂര്‍-രാജഗോപാല്‍.

Tags:    

Similar News