സ്ത്രീകളെയും കുട്ടിയെയും മര്‍ദ്ദിച്ചെന്ന പരാതി;സിപിഎം ജില്ലാ പഞ്ചായത്ത് അംഗം വെള്ളനാട് ശശി അറസ്റ്റില്‍

അരുണ്‍ എന്നയാളുടെ കടയിലെ 'ഊണ്‍ റെഡി' എന്ന ബോര്‍ഡ് മാറ്റുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്

Update: 2024-09-21 10:21 GMT

തിരുവനന്തപുരം: സ്ത്രീകളെയും കുട്ടിയെയും മര്‍ദ്ദിച്ചെന്ന പരാതിയില്‍ സിപിഎം തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗം വെള്ളനാട് ശശി അറസ്റ്റില്‍. ആര്യനാട് പൊലിസാണ് ശശിയെ അറസ്റ്റ് ചെയ്തത്.

അരുണ്‍ എന്നയാളുടെ കടയിലെ 'ഊണ്‍ റെഡി' എന്ന ബോര്‍ഡ് മാറ്റുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു. തര്‍ക്കം വീഡിയോയില്‍ പകര്‍ത്താന്‍ ശ്രമിച്ചതിനാണ് എട്ടുവയസ്സുകാരനെ ശശി മര്‍ദ്ദിച്ചത്. കടയുടമയാണ് ശശിക്കെതിരെ പരാതി നല്‍കിയത്.

എന്നാല്‍ സ്ത്രീകളെയും കുട്ടിയെയും മര്‍ദ്ദിച്ചെന്ന ആരോപണം വെള്ളനാട് ശശി നിഷേധിച്ചു. താന്‍ ആരോടും മോശമായി പെരുമാറിയിട്ടില്ലെന്നും കോണ്‍ഗ്രസുകാരാണ് പ്രശ്‌നം ഉണ്ടാക്കിയതെന്നും ശശി പറഞ്ഞു.അതേസമയം, 10000 രൂപ ശശി പിരിവ് ചോദിച്ചിരുന്നുവെങ്കിലും 2000 രൂപ മാത്രമേ നല്‍കാനാവു എന്നു പറഞ്ഞതിലെ ദേഷ്യമാണ് അക്രമസംഭവങ്ങള്‍ക്ക് കാരണം എന്നാണ് കോണ്‍ഗ്രസിന്റെ വാദം.

Tags:    

Similar News