സിപിഎം പ്രാദേശിക നേതാവിനെ കാണാതായ സംഭവം; ബ്രാഞ്ച് സെക്രട്ടറിയെ പോലിസ് ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി
മര്‍ദ്ദിച്ചെന്ന ആരോപണം അടിസ്ഥാനരഹതിമാണെന്ന് അമ്പലപ്പുഴ പോലിസ് പറഞ്ഞു
ആലപ്പുഴ: തോട്ടപ്പള്ളിയില്‍ സിപിഎം പ്രാദേശിക നേതാവിനെ കാണാതായ സംഭവത്തില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ബ്രാഞ്ച് സെക്രട്ടറിയെ പോലിസ് ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി. പൂത്തോപ്പ് ബ്രാഞ്ച് സെക്രട്ടറി മുരളിയാണ് തന്നെ പോലിസ് മര്‍ദ്ദിച്ചെന്ന് കാണിച്ച് മുഖ്യമന്ത്രിക്ക് അടക്കം പരാതി നല്‍കിയത്. അമ്പലപ്പുഴ പോലിസിനെതിരെയാണ് മുരളി തോട്ടപ്പള്ളിയുടെ പരാതി.
സിപിഎം പ്രാദേശിക നേതാവും മത്സ്യതൊഴിലാളിയുമായ സജീവനെ കാണാതായത് സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസമാണ് മുരളിയെ പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. തുടര്‍ന്ന് എസ് ഐ സംഘവും അതിക്രൂരമായി മര്‍ദ്ദിച്ചെന്ന് മുരളി പറയുന്നു. വണ്ടാനം മെഡിക്കല്‍ കോളേജ് മുരളി ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്.
എന്നാല്‍ മര്‍ദ്ദിച്ചെന്ന ആരോപണം അടിസ്ഥാനരഹതിമാണെന്ന് അമ്പലപ്പുഴ പോലിസ് പറഞ്ഞു. സെപ്റ്റംബര്‍ 29 നാണ് സജീവനെ കാണാതാവുന്നത്. സിപിഎമ്മിലെ വിഭാഗീയതയെ തുടര്‍ന്ന് ബ്രാഞ്ച് സമ്മേളനത്തിന് മുന്നോടിയായി ഒരു വിഭാഗം സജീവനെ തട്ടിക്കൊണ്ട് പോയതാണെന്ന ആക്ഷേപം ശക്തമാണ്.