പികെ കുഞ്ഞാലിക്കുട്ടിയെ മാത്രം ലക്ഷ്യം വയ്ക്കുന്നത് ശരിയല്ല; ജാഗ്രത പാലിക്കണമെന്ന് കെടി ജലീലിനോട് സിപിഎം

Update: 2021-09-08 06:35 GMT

തിരുവനന്തപുരം: എആര്‍ നഗര്‍ സഹകരണ ബാങ്കിനെതിരേ ഉയര്‍ത്തിയ ആരോപണങ്ങളില്‍ കെടി ജലീലിനെ തള്ളി സിപിഎമ്മും.

സഹകരണ മേഖലയില്‍ ഇഡി വരേണ്ടതില്ലെന്നും കെടി ജലീല്‍ ജാഗ്രത പാലിക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. ഇക്കാര്യത്തില്‍ സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍, കെടി ജലീലിനെ അതൃപ്തി അറിയിച്ചു.

പി കെ കുഞ്ഞാലിക്കുട്ടിയെ മാത്രം ലക്ഷ്യം വയ്ക്കുന്നത് ശരിയല്ല. സഹകരണമേഖലയില്‍ ഇഡി ഇടപെടേണ്ടതില്ലെന്നാണ് പാര്‍ട്ടി നിലപാടെന്നും അദ്ദേഹം കെടി ജലീലിനെ അറിയിച്ചു.

നേരത്തെ മുഖ്യമന്ത്രിയും മന്ത്രി വി എന്‍ വാസവനും കെടി ജലീലിനെതിരേ രംഗത്തെത്തിയിരുന്നു.

Tags:    

Similar News