ഡെപ്യൂട്ടി തഹസില്‍ദാര്‍ തിരിച്ചെത്തിയ സംഭവം: പോക്‌സോ കേസില്‍ കുടുക്കുമെന്ന് ഭീഷണി; മൂന്നു പേര്‍ അറസ്റ്റില്‍

മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ബുധനാഴ്ച്ച വീടുവിട്ട ചാലിബ് ഇന്ന് രാവിലെയാണ് വീട്ടിലെത്തിയത്. തുടര്‍ന്ന് പോലിസില്‍ പരാതി നല്‍കുകയായിരുന്നു.

Update: 2024-11-09 12:10 GMT

മലപ്പുറം: കഴിഞ്ഞ ദിവസം തിരൂര്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ പി ബി ചാലിബിനെ കാണാതായ സംഭവത്തില്‍ വഴിത്തിരിവ്. ചാലിബിനെ പോക്‌സോ കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി പത്ത് ലക്ഷം രൂപ തട്ടിയെടുത്ത മൂന്നു പേരെ പോലിസ് അറസ്റ്റ് ചെയ്തു. മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ബുധനാഴ്ച്ച വീടുവിട്ട ചാലിബ് ഇന്ന് രാവിലെയാണ് വീട്ടിലെത്തിയത്. തുടര്‍ന്ന് പോലിസില്‍ പരാതി നല്‍കുകയായിരുന്നു. രണ്ടത്താണി സ്വദേശികളായ ഫൈസല്‍, ഷഫീഖ്, വെട്ടിച്ചിറ സ്വദേശി അജ്മല്‍ എന്നിവരാണ് അറസ്റ്റിലായത്.

മണ്ണ് മാഫിയയുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ഡെപ്യൂട്ടി തഹസില്‍ദാരെ കാണാതായത് എന്നായിരുന്നു ആദ്യ സംശയം. ബുധനാഴ്ച മുതലാണ് മാങ്ങാട്ടിരി പൂക്കൈത സ്വദേശിയും ഡെപ്യൂട്ടി തഹസില്‍ദാരുമായ പി ബി ചാലിബിനെ കാണാതായത്. രാവിലെ പതിവുപോലെ ഓഫീസിലേക്ക് പോയ ചാലിബ് ഏറെ വൈകിയിട്ടും വീട്ടിലെത്തിയില്ല. ഇതോടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

Tags:    

Similar News