സിഎസ്ആര്‍ ഫണ്ട് തട്ടിപ്പ്: പ്രതി അനന്തുകൃഷ്ണനെ റിമാന്‍ഡ് ചെയ്തു

Update: 2025-02-10 10:42 GMT

കൊച്ചി: പാതിവില തട്ടിപ്പ് കേസ് പ്രതി അനന്തുകൃഷ്ണനെ റിമാന്‍ഡ് ചെയ്തു. മൂവാറ്റുപുഴ കോടതിയുടേതാണ് ഉത്തരവ്. തന്റെ ജീവന് ഭീഷണിയുണ്ടെന്ന് പ്രതി കോടതിയില്‍ പറഞ്ഞു.നിയമ നടപടികള്‍ പൂര്‍ത്തിയായ ശേഷം അപേക്ഷക്കര്‍ക്ക് പണം തിരികെ നല്‍കുമെന്ന് അനന്തുകൃഷ്ണന്‍ വ്യക്തമാക്കി.

വന്‍കിട ബിസ്സിനസ്സുകാരും ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ഉള്‍പ്പെട്ട കേസാണിതെന്നും അതിനാല്‍ തനിക്ക് പേടിയുണ്ടെന്നും സുരക്ഷ വേണമെന്നും പ്രതി അനന്തുകൃഷ്ണന്‍ കോടതിയില്‍ പറഞ്ഞു. സിഎസ്ആര്‍ ഫണ്ട് ലഭ്യമാകുമെന്ന് പറഞ്ഞത് ആനന്ദകുമാറാണ്. എന്നാല്‍ ഫണ്ട് ലഭിക്കാത്തത് പ്രതിസന്ധിയുണ്ടാക്കി. ആനന്ദകുമാറിന്റെ നിര്‍ദേശപ്രകാരമാണ് പദ്ധതിയുമായി മുന്നോട്ടു പോയതെന്നും പ്രതി കോടതിയില്‍ പറഞ്ഞു. പ്രതിയുടെ ജാമ്യ അപേക്ഷ കോടതി നാളെ പരിഗണിക്കും.

Tags:    

Similar News