അര്‍ജുന്‍ ആയങ്കി 12 തവണ സ്വര്‍ണം കടത്തിയെന്ന് കസ്റ്റംസ്; കൊടി സുനിയുടെ പങ്കും അന്വേഷിക്കും

Update: 2021-06-26 04:08 GMT

കോഴിക്കോട്: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ പൊലീസ് തിരയുന്ന അര്‍ജുന്‍ ആയങ്കി 12 തവണ വിദേശത്ത് നിന്നും സ്വര്‍ണം കടത്തിയെന്ന് കസ്റ്റംസ്. സ്വര്‍ണക്കവര്‍ച്ചയില്‍ നിന്നും സ്വര്‍ണക്കടത്തിലേക്ക് മാറിയ അര്‍ജുന്‍ ആയങ്കിക്ക് ഉന്നതരുടെ സംരക്ഷണം ലഭിച്ചതായും സൂചനയുണ്ട്.


സ്വര്‍ണക്കടത്തില്‍ ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കൊടി സുനിക്കും പങ്കുണ്ടോയെന്ന് കസ്റ്റംസിന് സംശയമുണ്ട്. ഇയാള്‍ ജയിലിലിരുന്ന് കള്ളക്കടത്തിനും സ്വര്‍ണം അപഹരിക്കുന്നതിനും ചുക്കാന്‍ പിടിച്ചതായാണ് പ്രാഥമിക വിവരം. കൊടി സുനിയുടെ സംഘമാണ് അര്‍ജുന്‍ ആയങ്കിക്ക് സംരക്ഷണം നല്‍കിയതെന്നും പറയപ്പെടുന്നു.


സ്വര്‍ണം കള്ളക്കടത്ത് നടത്തുന്നവരെ ആക്രമിച്ച് കവര്‍ച്ച നടത്തുകയായിരുന്നു അര്‍ജുന്‍ ആയങ്കിയുടെ രീതി. ഇതിലൂടെ പണം നേടിയ ശേഷമാണ് വിദേശത്ത് നിന്നും സ്വര്‍ണം കള്ളക്കടത്ത് നടത്താന്‍ തുടങ്ങിയത്. അര്‍ജുന്‍ ആയങ്കി സ്വര്‍ണം വാങ്ങാന്‍ നല്‍കിയ പണത്തില്‍ കൊടി സുനിക്കും പങ്കുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.




Tags:    

Similar News