'ലോകം മുഴുവന്‍ സുഖം പകരാനായ്...', നിയമസഭയിലും ഗായികയായി അരൂര്‍ എംഎല്‍എ ദലീമ ജോജോ

Update: 2021-06-10 11:33 GMT

തിരുവനന്തപുരം: നിയമസഭയില്‍ ഗാനം ആലപിച്ച് അരൂര്‍ എംഎല്‍എ ദലീമ ജോജോ. ബജറ്റ് പ്രസംഗത്തിനിടയിലാണ് ഗായികയുമായ ദലീമ പാട്ട് പാടിയത്. പ്രസംഗം അവസാനിപ്പിക്കുമ്പോള്‍ അംഗങ്ങളുടെ ആഭ്യര്‍ഥനയെ തുടര്‍ന്ന് 'ലോകം മുഴുവന്‍, സുഖം പകരാനായ എന്ന് തുടങ്ങുന്ന ഗാനം ദലീമ ആലപിച്ചത്.

അധ്യക്ഷ പദവിയിലുണ്ടായിരുന്ന ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ദലീമയെ പ്രത്യേക നന്ദി അറിയിച്ചു. ഭരണ, പ്രതിപക്ഷ വ്യത്യാസമില്ലാതെ അംഗങ്ങള്‍ ഡസ്‌ക്കിലടിച്ചും ദലീമയെ അഭിനന്ദിച്ചു.

ചലച്ചിത്ര പിന്നണി ഗായികയായ ദലീമ യാദൃശ്ചികമായാണ് രാഷ്ട്രീയരംഗത്തെത്തിയത്. 2015ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ജില്ലാ പഞ്ചായത്ത് അരൂര്‍ ഡിവിഷനില്‍ സിപിഎം സ്ഥാനാര്‍ഥിയായി മത്സരിച്ച ദലീമ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായി. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലും വിജയമാവര്‍ത്തിച്ച് വൈസ് പ്രസിഡന്റ് സ്ഥാനത്തെത്തിയ ദലീമയ്ക്ക് നിയമസഭാ മണ്ഡലത്തില്‍ സിപിഎം അരൂര്‍ മണ്ഡലത്തില്‍ സീറ്റ് നല്‍കുകയായിരുന്നു. യുഡിഎഫിലെ ഷാനിമോള്‍ ഉസ്മാനെ 5091 വോട്ടുകള്‍ക്കാണ് ദലീമ പരാജയപ്പെടുത്തിയത്.

Tags:    

Similar News