അരീക്കോട്: മോഷണമാരോപിച്ച് ദലിത് സ്ത്രീക്ക് മര്‍ദ്ദനം; നടപടി ആവശ്യപ്പെട്ട് ജനതാദള്‍ (എസ്) ഭാരവാഹികള്‍
അരീക്കോട്: പത്തനപ്പുരം, കുറ്റുളിപറക്കാട് സ്വദേശിയായ ദലിത് സ്ത്രീയെ മര്‍ദ്ദിക്കുകയും ജാതി പറഞ്ഞ് അധിക്ഷേപിക്കുകയും ചെയ്ത സത്രീക്കെതിരേ പട്ടികജാതി പീഡന നിരോധന നിയമപ്രകാരം കേസ് എടുക്കണമെന്ന് ജനതാദള്‍ (എസ്) ജില്ലാ സെക്രട്ടറി ഉഴുന്നന്‍ സമീര്‍ ആവശ്യപ്പെട്ടു. പരാതിക്കാരിയായ പറക്കാട് സ്വദേശിയുടെ വീടിനടുത്തുള്ള പറമ്പില്‍ നിന്ന് അടക്ക നഷ്ടപ്പെട്ടുവെന്നാരോപിച്ചാണ് സ്ഥലമുടമയുടെ ഭാര്യ മര്‍ദ്ദിച്ചത്. കണ്ടയ്‌മെന്റ് സോണ്‍ ആയതിനാല്‍ കേസ് നല്‍കാന്‍ വൈകുകയായിരുന്നു.
പട്ടികജാതിക്കാരിയെ മര്‍ദ്ദിക്കുന്നതും ജാതി അധിക്ഷേപം നടത്തുന്നതും സാമൂഹ്യജീവിതത്തിന് ചേര്‍ന്നതല്ലെന്നും ഇത്തരം പ്രവര്‍ത്തനങ്ങളെ വെച്ചുപൊറുപ്പിക്കാനാവില്ലെന്നും ജനതാദള്‍ (എസ്) മലപ്പുറം ജില്ല സെക്രട്ടറി സമീര്‍ ഉഴുന്നന്‍, ഏറനാട് മണ്ഡലം പ്രസിഡന്റ് അബ്ദുല്‍ ജബ്ബാര്‍ മൈത്ര എന്നിവര്‍ പറഞ്ഞു.