ദമ്മാം: ദമ്മാം മീഡിയാ ഫോറം പ്രസിഡന്റ് സാജിദ് ആറാട്ടുപുഴയുടേ മാതാവ് ഖദീജക്കുട്ടി (85) അന്തരിച്ചു. ആലപ്പുഴ ആറാട്ടുപുഴ കൊച്ചു വീട്ടില്‍ പരേതനായ അസനാര് കുഞ്ഞിന്റെ ഭാര്യയാണ്. വാര്ധക്ക്യ സഹജമായ അസുഖത്താല്‍ ഏതാനും ദിവസമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
താഹ (സൗദി), മുഹമ്മദ് കുഞ്ഞു് (ഇന്‍ഡസ്ട്രിയല്‍ ഡിപ്പാര്‍ട്മെന്റ് ), ലൈല, റസിയ, റഹിയാനത്ത്, ജുബൈരിയത്ത് എന്നിവര്‍ മറ്റ് മക്കളാണ്.
ഹസന്‍കുഞ്ഞ് (വ്യാപാരം), സാലിഹ്(മദീന ഹോട്ടല്‍), അഷറഫ് (സര്‍വ്വീസ് സഹകരണ ബാങ്ക്), സുഹൈല്‍ (വ്യാപാരം), ആമിന താഹ (അധ്യാപിക), സബി മുഹമ്മദ് പോസ്റ്റല്‍ ഡിപാര്‍ട്മെന്റ്), സീനത് സാജിദ് (അധ്യാപിക) എന്നിവര്‍ മരുമക്കളുമാണ്.
ഖബറടക്കം ഞായറാഴ്ച്ച രാവിലെ കാര്‍ത്തികപ്പള്ളി ജുംഅ മസ്ജിദ് ഖബര്‍ സ്ഥാനില്‍ നടന്നു. പ്രസിഡന്റിന്റെ മാതാവിന്റെ നിര്യാണത്തില്‍ ദമ്മാം മീഡിയാ ഫോറം അനുശോചനം രേഖപ്പെടുത്തി.