ദത്താത്രേയ ഹോസബാലെ ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി
ബെഗംളുരുവില്‍ രണ്ടുദിവസമായി നടക്കുന്ന അഖില ഭാരതീയ പ്രതിനിധി സഭയില്‍ വെച്ചാണ് തിരഞ്ഞെടുപ്പ് നടന്നത്. സുരേഷ് ഭയ്യാജി ജോഷിയുടെ (73) പകരക്കാരനായാണ് നിയമനം.
ബെംഗളൂരു: ആര്‍എസ്എസ് ജോയിന്റ് ജനറല്‍ സെക്രട്ടറി ആയിരുന്ന ദത്താത്രേയ ഹൊസബാലെയെ (65) പുതിയ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തു. ബെഗംളുരുവില്‍ രണ്ടുദിവസമായി നടക്കുന്ന അഖില ഭാരതീയ പ്രതിനിധി സഭയില്‍ വെച്ചാണ് തിരഞ്ഞെടുപ്പ് നടന്നത്. സുരേഷ് ഭയ്യാജി ജോഷിയുടെ (73) പകരക്കാരനായാണ് നിയമനം.
കര്‍ണാടകയിലെ ശിവമോഗയിലെ സോറാബില്‍ ജനിച്ച ഹൊസബാലെ, ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദധാരിയാണ്. 1968 ലാണ് ആര്‍എസ്എസില്‍ ചേര്‍ന്നത്. തുടക്കത്തില്‍ ആര്‍എസ്എസിന്റെ വിദ്യാര്‍ഥി വിഭാഗമായ അഖില ഭാരതീയ വിദ്യാര്‍ഥി പരിഷത്തില്‍ (എബിവിപി) പ്രവര്‍ത്തിച്ചിരുന്നു. 1978ല്‍ മുഴുവന്‍ സമയ സംഘാടകനായി മാറി. 2004ല്‍ ആര്‍എസ്എസ്സിന്റെ സൈദ്ധാന്തിക വിഭാഗത്തിന്റെ ഉപാധ്യക്ഷനായി. 2009 മുതല്‍ ആര്‍എസ്എസിന്റെ ജോയിന്റ് ജനറല്‍ സെക്രട്ടറി ആയി പ്രവര്‍ത്തിച്ചു വരികയായിരുന്നു.