ഡിസിസി പ്രസിഡന്റുമാരുടെ അന്തിമ ലിസ്റ്റ് പുറത്ത്; വെറും നുണപ്രചരണമെന്ന് കെപിസിസി പ്രസിഡന്റ്

തിരുവനന്തപുരം-ജിഎസ് ബാബു, ആലപ്പുഴ-ബാബുപ്രസാദ്, കോട്ടയം-സുരേഷ്, ഇടുക്കി- സിപി മാത്യു, വയനാട്-കെകെ എബ്രഹാം, കാസര്‍കോട്- ഖാദര്‍ മങ്ങാട്, തൃശൂര്‍- ജോസ്, പത്തനംതിട്ട- സതീഷ്, മലപ്പുറം-വിഎസ് ജോയ്, കോഴിക്കോട്-പ്രവീണ്‍ കുമാര്‍, എറണാകുളം- ഷിയാസ്, കണ്ണൂര്‍- മാര്‍ട്ടിന്‍ ജോര്‍ജ്, പാലക്കാട്- തങ്കപ്പന്‍, കൊല്ലം തീരുമാനമായില്ല.

Update: 2021-08-22 14:53 GMT

തിരുവനന്തപുരം: ഡിസിസി പുനസംഘടന സംബന്ധിച്ച കെപിസിസി പട്ടിക പുറത്തുവിട്ടു കെ സുധാകരന്റെ സഹോദരി പുത്രന്‍ അജിത്ത്. സുധാകരനുമായി അടുത്ത ബന്ധമുള്ള നേതാക്കള്‍ അംഗങ്ങളായ കെ എസ് ബ്രിഗേഡെന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് പട്ടിക ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്‍പ് പ്രത്യക്ഷപ്പെട്ടത്.

പുറത്തുവന്ന പട്ടിക ഇങ്ങനെ: തിരുവനന്തപുരം- ജിഎസ് ബാബു, ആലപ്പുഴ- ബാബുപ്രസാദ്, കോട്ടയം- സുരേഷ്, ഇടുക്കി- സിപി മാത്യു, വയനാട്- കെകെ എബ്രഹാം, കാസര്‍കോട്- ഖാദര്‍ മങ്ങാട്, തൃശൂര്‍- ജോസ്, പത്തനംതിട്ട- സതീഷ്, മലപ്പുറം- വിഎസ് ജോയ്, കോഴിക്കോട്- പ്രവീണ്‍ കുമാര്‍, എറണാകുളം- ഷിയാസ്, കണ്ണൂര്‍- മാര്‍ട്ടിന്‍ ജോര്‍ജ്, പാലക്കാട്- തങ്കപ്പന്‍, കൊല്ലം- തീരുമാനമായില്ല. ഇതാണ് ഡിസിസി പ്രസിഡന്റ് ഫൈനല്‍ ലിസ്റ്റ് എന്ന പേരില്‍ ഗ്രൂപ്പില്‍ വന്നത്.

ഡിസിസി അധ്യക്ഷന്‍മാരുടെ പുനസംഘടനയുമായി ബന്ധപ്പെട്ട അന്തിമപട്ടിക സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടെന്ന വിധത്തില്‍ ചില ദൃശ്യമാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന വാര്‍ത്ത അടിസ്ഥാനരഹിതവും വെറും നുണപ്രചരണവുമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു. ഡിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട പട്ടിക എഐസിസിയുടെ പരിഗണനയിലാണെന്നും അത് അന്തിമമായി പ്രസിദ്ധീകരിക്കുന്നത് വരെ ഒരുവിധത്തിലും പുറത്തുവരുന്ന സാഹചര്യമില്ലെന്നും സുധാകരന്‍ പറഞ്ഞു.

അതേസമയം, കോണ്‍ഗ്രസില്‍ പുനസംഘടനയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ തുടരുന്നതിനിടെ നിരവധി പ്രശ്‌നങ്ങളാണ് ഉടലെടുത്തിയിരിക്കുന്നത്. കേരളത്തിലെ ഡിസിസി അധ്യക്ഷന്മാരുടെ പട്ടികയില്‍ യുവാക്കളെ മുന്‍നിരയിലേക്ക് കൊണ്ടുവരണമെന്നാണ് ഹൈക്കമാന്‍ഡ് നിലപാട്.


Tags:    

Similar News