മുഴുവന്‍ സമയ പാര്‍ട്ടി കേഡര്‍മാര്‍ക്ക് ഇന്‍സെന്റീവ്; കോണ്‍ഗ്രസില്‍ സമൂലമാറ്റം നിര്‍ദ്ദേശിച്ച് മാര്‍ഗരേഖ

ബൂത്ത് കമ്മിറ്റികളുടെ പ്രവര്‍ത്തനം ആറു മാസം കൂടുമ്പോള്‍ വിലയിരുത്തും. നെയ്യാര്‍ഡാമില്‍ നടക്കുന്ന ഡിസിസി പ്രസിഡന്റുമാരുടെ പഠനക്ലാസിലാണ് മാറ്റം ഉള്‍പ്പെടുത്തിയുള്ള മാര്‍ഗരേഖ കെപിസിസി മുന്നോട്ട് വച്ചത്.

Update: 2021-09-09 05:36 GMT

തിരുവനന്തപുരം: മുഴുവന്‍ സമയ പാര്‍ട്ടി കേഡര്‍മാര്‍ക്ക് ഇന്‍സെന്റീവ് ഉള്‍പ്പെടെ കോണ്‍ഗ്രസില്‍ സമൂലമാറ്റം നിര്‍ദ്ദേശിച്ച് കെപിസിസി മാര്‍ഗരേഖ. നെയ്യാര്‍ ഡാമില്‍ നടക്കുന്ന ഡിസിസി പ്രസിഡന്റുമാരുടെ പഠനക്ലാസിലാണ് മാറ്റം ഉള്‍പ്പെടുത്തിയുള്ള മാര്‍ഗരേഖ കെപിസിസി മുന്നോട്ട് വച്ചത്.

ബൂത്ത് കമ്മിറ്റികളുടെ പ്രവര്‍ത്തനം ആറു മാസം കൂടുമ്പോള്‍ വിലയിരുത്തും. പരാതികള്‍ പരിഹരിക്കാന്‍ ഡിസിസി തല പരാതി പരിഹാര സമിതിയുണ്ടാകും.

സ്റ്റേജില്‍ നേതാക്കളെ കുത്തിനിറയ്ക്കരുത്. നേരത്തെ നിശ്ചയിച്ച പ്രകാരം മാത്രമേ സ്റ്റേജില്‍ നേതാക്കളെ ഉള്‍പ്പെടുത്താവൂ. വ്യക്തിചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ഫ്‌ലക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കരുത്. പാര്‍ട്ടി ഘടകങ്ങളിലൂടെ മാത്രമേ സംസ്ഥാന നേതാക്കളെ പരിപാടികളിലേക്ക് ക്ഷണിക്കാവൂ. വ്യക്തിപരമായ പരാതികള്‍ അതാത് ഘടകങ്ങളിലാണ് പരിഹരിക്കേണ്ടത്.

പ്രദേശിക തലങ്ങളില്‍ സാമൂഹ്യ-സാംസ്‌കാരിക ഇടപെടലുകള്‍ നടത്തണമെന്നും മാര്‍ഗ്ഗരേഖയില്‍ നിര്‍ദ്ദേശമുണ്ട്. ആറു മാസം കൊണ്ട് കോണ്‍ഗ്രസില്‍ സമൂല സംഘടനാ പരമായി മാറ്റങ്ങളുണ്ടാകും. ഡിസിസി പ്രസിഡന്റുമാരുടെ പഠനക്ലാസില്‍ പിടി തോമസാണ് പുതിയ മാറ്റങ്ങളങ്ങിയ മാര്‍ഗരേഖ അവതരിപ്പിച്ചത്. മാര്‍ഗരേഖ നിര്‍ദ്ദേശങ്ങള്‍ക്ക്‌ന്മേല്‍ ഇപ്പോള്‍ ചര്‍ച്ച തുടരുകയാണ്.

Tags:    

Similar News