പൊട്ടിക്കരഞ്ഞ് ബിന്ദു കൃഷ്ണ; സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ഡിസിസി ഓഫിസ് പരിസരത്ത് വൈകാരിക രംഗങ്ങള്‍
കൊല്ലം: ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയ്ക്ക് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ഡിസിസി ഓഫിസ് പരിസരത്ത് വൈകാരികമായ രംഗങ്ങള്‍. സീറ്റ് കിട്ടാത്തതില്‍ വനിതാ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ ബിന്ദു കൃഷ്ണ പൊട്ടിക്കരഞ്ഞു. സീറ്റി ലഭിക്കാത്ത വിവരമറിഞ്ഞ് പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളും ഡിസിസി ഓഫിസിന്് മുന്നില്‍ തടിച്ച് കൂടി. സാധാരക്കാരായ സത്രീകളും ഓഫിസിന് മുന്‍പില്‍ തടിച്ച് കൂടി പ്രതിഷേധിച്ചു. സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് മണ്ഡലം കോണ്‍ഗ്രസ് ഭാരവാഹികള്‍ രാജിവച്ചു. രണ്ട് ബ്ലോക്ക് ഭാരവാഹികളും രാജിവച്ചു. കഴിഞ്ഞ നാലര വര്‍ഷമായി കൊല്ലം മണ്ഡലം കേന്ദ്രീകരിച്ചായിരുന്നു ബിന്ദു കൃഷ്ണ പ്രവര്‍ത്തിച്ചിരുന്നത്.
കൊല്ലത്ത് സ്ഥാനാര്‍ഥിയാകുമെന്ന് പ്രതീക്ഷിച്ച് ചുവരെഴുത്ത്് ഉള്‍പ്പെടെ നടത്തിയിരുന്നു. രമേശ് ചെന്നിത്തലയുടെ വിശ്വസ്തയായ ബന്ദുകൃഷ്ണ കൊല്ലം സീറ്റ് ഉറപ്പിച്ചായിരുന്നു പ്രവര്‍ത്തനം. നേരത്തെ വിജയസാധ്യതയില്ലാത്ത മണ്ഡലങ്ങളിലാണ് ബിന്ദു കൃഷ്ണയെ മല്‍സരിപ്പിച്ചിരുന്നത്. ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനായ പിസി വിഷ്ണുനാഥിനെ കൊല്ലത്ത് മല്‍സരിപ്പിക്കാന്‍ ഉമ്മന്‍ ചാണ്ടിയാണ് ചരടുവലി നടത്തിയത്. ബിന്ദു കൃഷ്ണക്ക് കൊല്ലത്തിന് പകരം കുണ്ടറ നല്‍കാം എന്നൊരു നിര്‍ദ്ദേശവും നേതൃത്വം മുന്നോട്ട് വയ്ക്കുന്നുണ്ട്. അതേസമയം, കൊല്ലം വിട്ട് ഒരിടത്തും മല്‍സരിക്കാനില്ലെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.