ബിന്ദു കൃഷ്ണ ബിജെപി ഏജന്റെന്ന്; പുറത്താക്കാന്‍ ആവശ്യപ്പെട്ട് കൊല്ലത്ത് പോസ്റ്ററുകള്‍

Update: 2020-12-19 06:44 GMT

കൊല്ലം: തദ്ദേശ തിരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിക്കു പിന്നാലെ കൊല്ലത്ത് ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയ്‌ക്കെതിരേ വ്യാപക പോസ്റ്ററുകള്‍. ബിന്ദു കൃഷ്ണ ബിജെപി ഏജന്റാണെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ശത്രുവാണെന്നുമാണ് പോസ്റ്ററിലുള്ളത്. പേയ്‌മെന്റ് റാണി ബിന്ദു കൃഷ്ണയെ പുറത്താക്കി കോണ്‍ഗ്രസിനെ രക്ഷിക്കണമെന്നാണ് ആവശ്യം. ഡിസിസി ഓഫിസിനു മുന്നില്‍ വ്യാപകമായി പ്രത്യക്ഷപ്പെട്ട പോസ്റ്ററുകള്‍ ജീവനക്കാര്‍ നീക്കം ചെയ്തു. നേരത്തേ തോല്‍വിക്കു പിന്നാലെ കൊല്ലത്തെ ചില യൂത്ത് കോണ്‍ഗ്രസ് നേതാക്കളും സാമൂഹിക മാധ്യമങ്ങളില്‍ ബിന്ദു കൃഷ്ണയ്‌ക്കെതിരേ രംഗത്തെത്തിയിരുന്നു.

Bindu Krishna is a BJP agent; Posters against in Kollam

Tags:    

Similar News