അഡീഷണല്‍ ജില്ലാ ജഡ്ജിയുടെ മരണം; രണ്ട് പേര്‍ അറസ്റ്റില്‍

Update: 2021-07-29 13:07 GMT
തിരുവനന്തപുരം: ജാര്‍ഖണ്ഡിലെ ധന്‍ബാദില്‍ അഡിഷണല്‍ ജില്ലാ ജഡ്ജി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ അറസ്റ്റില്‍. ജഡ്ജിയെ ഇടിച്ചിട്ട വാഹനത്തിന്റെ െ്രെഡവറും സഹായിയുമാണ് അറസ്റ്റിലായത്. ഇന്നലെയാണ് ധന്‍ബാദ് അഡിഷണല്‍ ജില്ലാ ജഡ്ജി ഉത്തം ആനന്ദ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. പ്രഭാത നടത്തത്തിനിറങ്ങിയ ജഡ്ജിയെ വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.


രാഷ്ട്രീയ ബന്ധമുള്ള ചില കൊടും ക്രിമിനലുകള്‍ക്ക് ഉത്തം ആനന്ദ് ജാമ്യം നിഷേധിച്ചത് അടക്കം വിവരങ്ങള്‍ പുറത്തുവന്നതോടെ ദുരൂഹമരണം ദേശീയ ശ്രദ്ധയിലേക്ക് വന്നു. സംഭവത്തില്‍ സ്വമേധയാ കേസെടുത്ത ജാര്‍ഖണ്ഡ് ഹൈക്കോടതി, ഇപ്പോള്‍ നടക്കുന്ന പൊലീസ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കാന്‍ തീരുമാനിച്ചു. എഡിജിപിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചാണ് അന്വേഷണം.


അന്വേഷണം തൃപ്തികരമല്ലെങ്കില്‍ കേസ് സിബിഐയ്ക്ക് കൈമാറുമെന്നും കോടതി അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് എല്ലാ വശവും പൊലീസ് അന്വേഷിക്കുന്നുണ്ടെന്ന് ജാര്‍ഖണ്ഡ് അഡ്വക്കേറ്റ് ജനറല്‍ രാജീവ് രഞ്ജന്‍ പറഞ്ഞു. കൊലപാതകത്തിന് കേസെടുത്താണ് അന്വേഷണം പുരോഗമിക്കുന്നത്. ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയതായി ആരോഗ്യമന്ത്രി ബന്ന ഗുപ്ത അറിയിച്ചു.




Tags:    

Similar News