എലിസബത്ത് രാജ്ഞിയുടെ മരണം; കള്ളിനന്‍ 1 തിരിച്ചുവേണമെന്ന് സൗത്ത് ആഫ്രിക്ക
ലണ്ടന്‍: തങ്ങളുടെ സ്വത്ത് തിരിച്ചുവേണമെന്ന ആവശ്യവുമായി രംഗത്തുവന്ന രാജ്യങ്ങളില്‍ സൗത്ത് ആഫ്രിക്കയും. 1905ല്‍ സൗത്ത് ആഫ്രിക്കയില്‍നിന്ന് കടത്തിക്കൊണ്ടുപോയ ഗ്രേറ്റ് സ്റ്റാര്‍ ഓഫ് ആഫ്രിക്ക എന്നും കള്ളിനന്‍1ഉം അറിയപ്പെടുന്ന ലോകത്തിലെ ഏറ്റഴും വലിയ ക്ലിയര്‍കട്ട് വജ്രം തിരികെവേണമെന്നാണ് ആവശ്യം.
സിഎന്‍എന്‍ ആണ് വാര്‍ത്ത പുറത്തുവിട്ടത്.
കൊളോണിയല്‍ കാലത്താണ് ഈ വജ്രം ബ്രിട്ടീഷ് രാജകുടുംബം സൗത്ത് ആഫ്രിക്കയില്‍നിന്ന് കടത്തിക്കൊണ്ടുപോയത്.
തങ്ങളുടെ നാട്ടില്‍നിന്നുകൊണ്ടുപോയ രത്‌നം തിരികെവേണമെന്ന് സൗത്ത് ആഫ്രിക്കന്‍ ആക്റ്റിവിസ്റ്റുകളെ ഉദ്ധരിച്ചാണ് വാര്‍ത്ത പുറത്തുവിട്ടിട്ടുള്ളത്.
ചെയ്ഞ്ച്.ഓര്‍ഗില്‍ ഓണ്‍ലൈന്‍ പരാതിയും പ്രചരിക്കുന്നുണ്ട്. അതില്‍ ഇതുവരെ 6,000ത്തോളം പേര്‍ ഒപ്പിച്ചുകഴിഞ്ഞു.
രാജകുടുംബത്തിന്റെ ചെങ്കോലിലാണ് 53.2 കാരറ്റുള്ള ഈ വജ്രം പതിച്ചിട്ടുള്ളത്.