തൂത്തുക്കുടി വേദാന്ത ഓക്സിജന്‍ പ്ലാന്റ് തുറക്കാന്‍ തീരുമാനം

ദിവസം ആയിരം ടണ്‍ ഓക്സിജന്‍ ഉത്പാദിപ്പിക്കാമെന്ന് വേദാന്ത കമ്പനി ഉറപ്പ് നല്‍കിയിട്ടുണ്ട്.

Update: 2021-04-26 07:03 GMT

ചെന്നൈ: തൂത്തുക്കുടി സ്റ്റെര്‍ലൈറ്റിലെ ഓക്സിജന്‍ പ്ലാന്റ് തുറക്കാന്‍ തീരുമാനം. തമിഴ്നാട് മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷിയോഗത്തിലാണ് തീരുമാനമുണ്ടായത്. ഓക്സിജന്‍ പ്ലാന്റ് മാത്രമായിരിക്കും തുറക്കുക. ദിവസം ആയിരം ടണ്‍ ഓക്സിജന്‍ ഉത്പാദിപ്പിക്കാമെന്ന് വേദാന്ത കമ്പനി ഉറപ്പ് നല്‍കിയിട്ടുണ്ട്.


വേദാന്ത കമ്പനിയുടെ സ്റ്റെര്‍ലൈറ്റ് പ്ലാന്റ് ഓക്‌സിജന്‍ ഉത്പാദനത്തിനായി തുറക്കേണ്ടതുണ്ടെന്ന് സുപ്രിംകോടതി കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു. രാജ്യത്ത് ഓക്‌സിജന്‍ സിലണ്ടറുകളുടെ ദൗര്‍ലഭ്യം രൂക്ഷമായ സാഹചര്യത്തിലായിരുന്നു സുപ്രിം കോടതിയുടെ നിരീക്ഷണം. പ്ലാന്റ് തുറക്കാന്‍ കഴിയില്ലെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ നിലപാട് അറിയിച്ചപ്പോള്‍ എന്നാല്‍ സ്വന്തം നിലക്ക് ഓക്‌സിജന്‍ ഉല്‍പ്പാദിപ്പിച്ച് വിതരണം ചെയ്യാനായിരുന്നു സുപ്രിം കോടതിയുടെ മറുപടി.


വേദാന്ത പ്ലാന്റിന്റെ രൂക്ഷമായ മലിനീകരണത്തിനെതിരേ 2018 മെയില്‍ പ്രദേശവാസികള്‍ പ്രക്ഷോഭം നടത്തിയിരുന്നു. അന്ന് പൊലീസ് വെടിവയ്പ്പില്‍ പതിമൂന്ന് പേര്‍ കൊല്ലപ്പെട്ടതോടെയാണ് പ്ലാന്റ് അടച്ചുപൂട്ടിയത്.




Tags:    

Similar News