തമിഴ്‌നാട്ടില്‍ മാധ്യമങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും എതിരെ ചുമത്തിയ മാനനഷ്ട കേസുകള്‍ പിന്‍വലിക്കും

മാധ്യമങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കുമെതിരെയുള്ള കേസുകള്‍ പിന്‍വലിക്കുമെന്നത് ഡിഎംകെയുടെ തെരെഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു.

Update: 2021-07-29 18:04 GMT

ചെന്നൈ: തമിഴ്‌നാട്ടില്‍ മാധ്യമങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും എതിരെ ചുമത്തിയ 90 മാനനഷ്ട കേസുകള്‍ പിന്‍വലിക്കാന്‍ സ്റ്റാലിന്‍ സര്‍ക്കാരിന്റെ തീരുമാനം. ദ ഹിന്ദു, ടൈംസ് ഓഫ് ഇന്ത്യ, എക്കണോമിക് ടൈംസ്, ദിനമലര്‍ തുടങ്ങിയ പത്രങ്ങള്‍ക്കും ആന്ദവികടന്‍, വികടന്‍, ജൂനിയര്‍ വികടന്‍, നക്കീരന്‍ തുടങ്ങിയ മാഗസിനുകള്‍ക്കെതിരെയുമുള്ള കേസുകളാണ് പിന്‍വലിക്കുന്നത്. ചില പ്രധാന വാര്‍ത്താ ചാനലുകള്‍ക്കെതിരെയും കേസെടുത്തിരുന്നു. മാധ്യമങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കുമെതിരെയുള്ള കേസുകള്‍ പിന്‍വലിക്കുമെന്നത് ഡിഎംകെയുടെ തെരെഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു.


മുന്‍ഭരണകാലത്ത് വിമര്‍ശനമുന്നയിക്കുന്ന മാധ്യമങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും കേസ് ചുമത്തുന്നതിനെതിരെ എം കെ സ്റ്റാലിന്‍ കടുത്ത വിമര്‍ശനം ഉയര്‍ത്തിയിരുന്നു.




Tags:    

Similar News