100 കോടിയുടെ മാനനഷ്ടക്കേസ്: മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് കോടതിയുടെ നോട്ടീസ്
ജലന്ധര്‍: കര്‍ണാടകയില്‍ ബജ്‌റംഗ്ദളിനെ നിരോധിക്കുമെന്ന കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനത്തിനൈതിരേ നല്‍കിയ 100 കോടി രൂപയുടെ മാനനഷ്ടക്കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് പഞ്ചാബ് കോടതിയുടെ നോട്ടീസ്. കേസുമായി ബന്ധപ്പെട്ട് ജൂലൈ 10ന് ഹാജരാവാന്‍ ഖാര്‍ഗെയോട് സംഗ്രൂര്‍ ജില്ലാ കോടതി ആവശ്യപ്പെട്ട. ഹിന്ദു സുരക്ഷാ പരിഷത്ത് സ്ഥാപകന്‍ ഹിതേഷ് ഭരദ്വാജ് നല്‍കിയ മാനനഷ്ടക്കേസിലാണ് കോടതി നടപടി. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ, ഈ മാസം ആദ്യം കോണ്‍ഗ്രസ് പ്രകടന പത്രിക പുറത്തിറക്കുകയും സംസ്ഥാനത്ത് പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്‌ഐ), ബജ്‌റങ്ദള്‍ തുടങ്ങിയ സംഘടനകളെ നിരോധിക്കുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് കോണ്‍ഗ്രസ് അധ്യക്ഷനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്.