ജപ്പാനോട് തോല്‍വി; ജര്‍മ്മനി പരിശീലകന്‍ ഹാന്‍സി ഫ്‌ളിക്കിനെ പുറത്താക്കി

Update: 2023-09-10 17:35 GMT

ബെര്‍ലിന്‍:ജര്‍മ്മനി അവരുടെ ദേശീയ ഫുട്‌ബോള്‍ ടീം പരിശീലകന്‍ ഹാന്‍സി ഫ്‌ളിക്കിനെ പുറത്താക്കി. ഇന്നലെ ജപ്പാനോട് ഏറ്റ പരാജയത്തിനു പിന്നാലെയാണ് ജര്‍മ്മനിയുടെ പ്രഖ്യാപനം. യൂറോ കപ്പിന് ഒമ്പത് മാസം മാത്രം ബാക്കിയിരിക്കെ ജര്‍മ്മനി ഉടന്‍ തന്നെ പുതിയ പരിശീലകനനെ പ്രഖ്യാപിക്കും. കഴിഞ്ഞ യൂറോ കപ്പ് കഴിഞ്ഞ് ജോക്കിം ലോ പരിശീലക സ്ഥാനം ഒഴിഞ്ഞപ്പോള്‍ ആണ് ഫ്‌ളിക്ക് ജര്‍മ്മന്‍ ദേശീയ ടീമിലേക്ക് എത്തിയത്.

എന്നാല്‍ ഫ്‌ളിക്ക് വന്നതിന് ശേഷവും ജര്‍മ്മനിയുടെ പ്രകടനങ്ങള്‍ മെച്ചപ്പെട്ടില്ല. ജര്‍മ്മനി ഹാന്‍സി ഫ്‌ളിക്കിന്റെ കീഴില്‍ കഴിഞ്ഞ ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായിരുന്നു. ബയേണ്‍ മ്യൂണിക്ക് പരിശീലക സ്ഥാനം ഒഴിഞ്ഞായിരുന്നു 2021ല്‍ ഫ്‌ളിക്ക് ജര്‍മ്മന്‍ ജോലി ഏറ്റെടുത്തത്. ബയേണ് ട്രെബിള്‍ കിരീടം ഉള്‍പ്പെടെ ഏഴു കിരീടങ്ങള്‍ നേടിക്കൊടുക്കാന്‍ ഹാന്‍സി ഫ്‌ളിക്കിന് ഒന്നര വര്‍ഷം കൊണ്ട് കഴിഞ്ഞിരുന്നു. ആ മാജിക്ക് പക്ഷെ ദേശീയ ടീമിനൊപ്പം ആവര്‍ത്തിക്കാന്‍ ആയില്ല.





Tags:    

Similar News