ചെറുപുഴയില്‍ അയല്‍ക്കാരനെ വെടിവെച്ചു കൊന്ന കേസിലെ പ്രതി പിടിയില്‍

ഒളിവില്‍ പോയി 6 ദിവസത്തിനു ശേഷമാണ് ഇയാള്‍ പിടിയിലായത്. ഭക്ഷണം കഴിക്കാതെ അവശനായ അവസ്ഥയിലായിരുന്നു.

Update: 2021-03-31 12:00 GMT

കണ്ണുര്‍: ചെറുപുഴയില്‍ അയല്‍ക്കാരനായ ഗൃഹനാഥനെ വെടിവെച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി പോലീസ് പിടിയിലായി. ചെറുപുഴ പഞ്ചായത്തിലെ കാനംവയല്‍ മരുതുംതട്ടിലെ വാടാതുരുത്തേല്‍ ടോമി (45) യെ ആണ് ചെറുപുഴ സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ കസ്റ്റഡിലെടുത്തത്. ചൊവ്വാഴ്ച വൈകിട്ട് 5.15ഓടെ വീടിനടുത്തുള്ള കൈത്തോടിന് സമീപത്തുനിന്നാണ് ഇയാള്‍ പിടിയിലായത്.


കഴിഞ്ഞ 25ന് രാവിലെ എട്ടോടെയാണ് ഇയാള്‍ അയല്‍വാസിയായ കൊങ്ങോലയില്‍ സെബാസ്റ്റ്യനെ (ബേബി 62) നാടന്‍തോക്കുകൊണ്ട് വെടിവെച്ച് കൊന്നത്. സംഭവത്തിനുശേഷം തൊട്ടടുത്ത കര്‍ണാടക വനത്തിലേക്ക് കടന്ന ടോമിയെ കണ്ടെങ്കിലും ഉള്‍വനത്തിലേക്ക് രക്ഷപ്പെട്ടു. ഒളിവില്‍ പോയി 6 ദിവസത്തിനു ശേഷമാണ് ഇയാള്‍ പിടിയിലായത്. ഭക്ഷണം കഴിക്കാതെ അവശനായ അവസ്ഥയിലായിരുന്നു. കഴിഞ്ഞദിവസം ഇയാള്‍ക്കായി ചെറുപുഴ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.




Tags:    

Similar News