ഓക്‌സിജന്‍ ക്വാട്ട ഉയര്‍ത്തിയതില്‍ കേന്ദ്രത്തോട് നന്ദി പറഞ്ഞ് ഡല്‍ഹി മുഖ്യമന്ത്രി
ന്യൂഡല്‍ഹി: ഓക്‌സിജന്‍ ക്ഷാമം അനുഭവിക്കുന്ന ഡല്‍ഹിയിലേക്ക് കൂടുതല്‍ ഓക്‌സിജന്‍ അനുവദിച്ച കേന്ദ്ര സര്‍ക്കാരിന് നന്ദി പറഞ്ഞ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഡല്‍ഹിയിലേക്ക് തടസ്സമില്ലാതെ ഓക്‌സിജന്‍ എത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ക്വാട്ടയനുസരിച്ചുളള ഓക്‌സിജന്‍ നല്‍കാന്‍ ഒഡീഷ മുഖ്യമന്ത്രി സഹായിക്കുമെന്നും കെജ്രിവാള്‍ പറഞ്ഞു.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഡല്‍ഹിയില്‍ കടുത്ത ഓക്‌സിജന്‍ ക്ഷാമം അനുഭവിക്കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും ആവശ്യമായ ഓക്‌സിജന്‍ ക്വാട്ട നിശ്ചയിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ പ്രിതിദിനം 700 ടണ്‍ ഓക്‌സിജനാണ് ആവശ്യം. കേന്ദ്രം 378 ടണ്ണാണ് നേരത്തെ നല്‍കിക്കൊണ്ടിരുന്നത്. ഇത് കഴിഞ്ഞ ദിവസം 480 ആയി വര്‍ധിപ്പിച്ചു. സംസ്ഥാനത്തിന് ഇനിയും കൂടുതല്‍ ഓക്‌സിജന്‍ വേണം. എങ്കിലും കൂടുതല്‍ അനുവിച്ചതില്‍ നന്ദി പറയുന്നു- കെജ്രിവാള്‍ പറഞ്ഞു.
സ്വന്തമായി ഓക്‌സിജന്‍ പ്ലാന്റ് ഇല്ലാത്ത ഡല്‍ഹി മറ്റ് സംസ്ഥാനങ്ങളില്‍ നിന്നാണ് ഓക്‌സിജന്‍ എത്തിക്കുന്നത്. തങ്ങള്‍ക്ക് ഓക്‌സിജന്‍ നല്‍കുന്നത് ചില സംസ്ഥാനങ്ങള്‍ തടസ്സപ്പെടുത്തുന്നുണ്ടെന്ന് കെജ്രിവാള്‍ കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു.
ഓക്‌സിജന്‍ നല്‍കാമെന്നേറ്റ ഒരു കമ്പനി കരാറനുസരിച്ച് നല്‍കാതിരുന്നതിനെതിരേ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുക പോലും ചെയ്തു.