ജലപ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ സുപ്രിംകോടതിയെ സമീപിച്ച് ഡല്‍ഹി സര്‍ക്കാര്‍

Update: 2024-05-31 10:10 GMT

ന്യൂഡല്‍ഹി: ജലപ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ സുപ്രിംകോടതിയെ സമീപിച്ച് ഡല്‍ഹി സര്‍ക്കാര്‍. ഹരിയാന, ഉത്തര്‍പ്രദേശ്, ഹിമാചല്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് അധിക ജലം ലഭ്യമാക്കണമെന്നാവശ്യപ്പെട്ടാണ് ഡല്‍ഹി സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ ഹരജി നല്‍കിയത്. ഉഷ്ണതരംഗം തുടരുന്ന ഡല്‍ഹിയില്‍ ശുദ്ധജലക്ഷാമവും രൂക്ഷമായി തുടരുകയാണ്.


നേരത്തെ ഹരിയാന, യുപി സംസ്ഥാനങ്ങളിലെ ബിജെപി സര്‍ക്കാറുകള്‍ സഹകരിക്കുകയാണെങ്കില്‍ ഡല്‍ഹിയിലെ ജലപ്രതിസന്ധി മറികടക്കാന്‍ കഴിയുമെന്ന് മുഖ്യമന്ത്രി കെജ് രിവാള്‍ പറഞ്ഞിരുന്നു. ഹരിയാന, യുപി സംസ്ഥാനങ്ങള്‍ ഒരു മാസത്തേക്ക് അധിക ജലം നല്‍കുകയാണെങ്കില്‍ ഡല്‍ഹിയിലെ പ്രതിസന്ധി മറികടക്കാനാവും.

കടുത്ത ഉഷ്ണത്തെ ആര്‍ക്കും നിയന്ത്രിക്കാനാവില്ല. എന്നാല്‍, ഒരുമിച്ച് നിന്നാല്‍ ജലപ്രതിസന്ധി ഒരു പരിധി വരെ മറികടക്കാനാവുമെന്നും കെജ് രിവാള്‍ എക്‌സിലെ കുറിപ്പില്‍ പറഞ്ഞിരുന്നു. ജലപ്രതിസന്ധി രൂക്ഷമാകുന്നതിനിടെ വെള്ളം ദുരുപയോഗം ചെയ്യുന്നവര്‍ക്ക് 2000 രൂപ പിഴ ചുമത്താനും കുടിവെള്ള കണക്ഷന്‍ വിച്ഛേദിക്കാനും ഡല്‍ഹി സര്‍ക്കാര്‍ നേരത്തെ തീരുമാനമെടുത്തിരുന്നു.

Tags:    

Similar News