ഡല്‍ഹി മദ്യനയം: ഡല്‍ഹി ഉപമുഖ്യമന്ത്രിക്ക് സിബിഐ സമന്‍സ്

Update: 2022-10-16 07:37 GMT
ഡല്‍ഹി മദ്യനയം: ഡല്‍ഹി ഉപമുഖ്യമന്ത്രിക്ക് സിബിഐ സമന്‍സ്

ന്യൂഡല്‍ഹി: ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് സിബിഐ സമന്‍സ് അയച്ചു. നാളെ രാവിലെ പതിനൊന്നിന് സിബിഐ ആസ്ഥാനത്ത് ചോദ്യം ചെയ്യലിന് ഹാജരാവാനാണ് നിര്‍ദേശം. ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ടാണ് സിബിഐയുടെ നടപടി.

സിബിഐ മുന്‍കാലത്ത് നടത്തിയ പരിശോധനകളില്‍ ഒന്നും കണ്ടെത്താനായില്ലെന്നും അന്വേഷണ ഏജന്‍സിയുമായി പൂര്‍ണമായും സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എന്റെ വസതയില്‍ അവര്‍ 14 മണിക്കൂര്‍ പരിശോധന നടത്തി. അതില്‍നിന്ന് ഒന്നും വന്നുചേര്‍ന്നില്ല. എന്റെ ബാങ്ക് ലോക്കറുകള്‍ പരിശോധിച്ചു, ഒന്നും കണ്ടെത്തിയില്ല-സിസോദിയ പറഞ്ഞു.

സിബിഐ ഹെഡ്ക്വര്‍ട്ടറില്‍വച്ചാണ് ചോദ്യം ചെയ്യല്‍ നടക്കുക.

Tags:    

Similar News