ന്യൂഡല്‍ഹി: ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ഡല്‍ഹി ആസ്ഥാനത്തുവച്ച് സിബിഐ ഇന്ന് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള സമന്‍സ് ഇന്നലെ അദ്ദേഹം കൈപ്പറ്റിയിരുന്നു. രാവിലെ പതിനൊന്നിന് സിബിഐ ആസ്ഥാനത്ത് എത്താനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ടാണ് സിബിഐയുടെ നടപടി.
സിബിഐ മുന്‍കാലത്ത് നടത്തിയ പരിശോധനകളില്‍ ഒന്നും കണ്ടെത്താനായില്ലെന്നും അന്വേഷണ ഏജന്‍സിയുമായി പൂര്‍ണമായും സഹകരിക്കുമെന്നും സോസദിയ പറഞ്ഞു.
എന്റെ വസതയില്‍ അവര്‍ 14 മണിക്കൂര്‍ പരിശോധന നടത്തി. അതില്‍നിന്ന് ഒന്നും വന്നുചേര്‍ന്നില്ല. എന്റെ ബാങ്ക് ലോക്കറുകള്‍ പരിശോധിച്ചു, ഒന്നും കണ്ടെത്തിയില്ല- സിസോദിയ പറഞ്ഞു.
മനീഷ് സിസോദിയയ്ക്ക് സിബിഐ സമന്‍സ് ലഭിച്ച സാഹചര്യത്തില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാനുള്ള കളമൊരുങ്ങുകയാണെന്ന ആരോപണമവുമായി എഎപി നേതൃത്വം ഇന്നലെത്തന്നെ രംഗത്തെത്തിയിരുന്നു. ആം ആദ്മി പാര്‍ട്ടി മുതിര്‍ന്ന നേതാവ് സൗരഭ് ഭരദ്വാജാണ് സിബിഐക്കെതിരേ ആരോപണവുമായി രംഗത്തുവന്നത്. ഇപ്പോള്‍ സമന്‍സ് അയച്ചത് ഗുജറാത്ത് തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബിജെപി ഭയന്നിരിക്കുകയാണെന്നും ഭരദ്വാജ് പരിഹസിച്ചു.