ന്യൂഡല്‍ഹി: പിന്നീട് പിന്‍വലിക്കപ്പെട്ട ഡല്‍ഹി സര്‍ക്കാരിന്റെ മദ്യനയവുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രാജ്യത്തെ 40ഓളം കേന്ദ്രങ്ങളില്‍ പരിശോധന നടത്തുന്നു. ധൈര്യമുണ്ടെങ്കില്‍ തന്നെ അറസ്റ്റ് ചെയ്യാനുള്ള ഡല്‍ഹി ഉമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വെല്ലുവിളി പുറത്തുവന്ന് തൊട്ടടുത്ത ദിവസമാണ് നടപടിയുമായി ഇ ഡി രംഗത്തുവന്നത്.
മദ്യ വിതരണക്കാര്‍, വ്യാപാരികള്‍, വിതരണ ശ്യംഖലയില്‍ ഉള്‍പ്പെട്ടവര്‍, തുടങ്ങിയ കേന്ദ്രങ്ങളിലാണ് പരിശോധ നടത്തിയത്.
ആന്ധ്രപ്രദേശ്, കര്‍ണആടക, തമിഴ്‌നാട്, ഡല്‍ഹി എന്‍സിആര്‍ എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്.
മദ്യനയവുമായി ബന്ധപ്പെട്ട് ഇത് രണ്ടാം തവണയാണ് ഇത്ര വിപുലമായ പരിശോധന നടക്കുന്നത്.
കഴിഞ്ഞ ആഴ്ച ഡല്‍ഹി, തെലങ്കാന, മഹാരാഷ്ട്ര, ഹരിയാന, ഉത്തര്‍പ്രദേശ്, കര്‍ണാടക എന്നിവിടങ്ങളിലാണ് പരിശോധ നടന്നത്.