ന്യൂഡല്‍ഹി: ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ ഭേഗഗതി ബില്ല്, 2022 കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയില്‍ അവതരിപ്പിച്ചു.
ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ ആക്റ്റ്, 1957 ഭേദഗതി ചെയ്യുന്നതിനാണ് പുതിയ ബില്ല് തയ്യാറാക്കിയിട്ടുള്ളത്. നിലവിലുള്ള മൂന്ന് കോര്‍പറേഷനുകളെ ഒന്നാക്കി മാറ്റാനാണ് ബില്ലിലൂടെ ലക്ഷ്യമിടുന്നത്.
കഴിഞ്ഞ മാര്‍ച്ച് 30ന് ബില്ല് ലോക്‌സഭ പാസ്സാക്കിയിരുന്നു.
മൂന്ന് കോര്‍പറേഷനുകളെ ഒന്നാക്കി മാറ്റുന്നതിനെതിരേ ആര്‍എസ്പി, ബിഎസ്പി, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ വോട്ട് ചെയ്തു.
ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ ഭേദഗതി നിയമം, 1911 ഭേദഗതി ചെയ്താണ് ഡല്‍ഹി കോര്‍പറേഷനെ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ ആക്റ്റ് സൗത്ത് മുനിസിപ്പല്‍ കോര്‍പറേഷന്‍, നോര്‍ത്ത് മുനിസിപ്പല്‍ കോര്‍പറേഷന്‍, ഈസ്റ്റ് മുനിസിപ്പല്‍ കോര്‍പറേഷന്‍ എന്നിങ്ങനെ മൂന്നായി തിരിച്ചത്.