ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പോലിസ് ഉദ്യോഗസ്ഥന്‍ സ്വയം വെടിവച്ച് മരിച്ചു. അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറാണ് മരിച്ചത്. സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യാ കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു. ഇന്ന് രാവിലെ 7 മണിയോടെയാണ് സംഭവം പോലീസ് അറിഞ്ഞത്. പിസിആര്‍ വാനിനുള്ളില്‍ വച്ച് നെഞ്ചില്‍ സ്വയം വെടിയുതിര്‍ക്കുകയായിരുന്നു. സഖിറ മേല്‍പ്പാലത്തിന് സമീപം ഡ്യൂട്ടിയിലായിലായിരുന്നു ഇയാള്‍. സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായി ഡല്‍ഹി പോലീസ് അറിയിച്ചു.