ഡല്‍ഹി കലാപം: കുറ്റപത്രത്തില്‍ സല്‍മാന്‍ ഖുര്‍ഷിദും

സിആര്‍പിസി സെക്ഷന്‍ 161 പ്രകാരം സാക്ഷി നല്‍കിയ മൊഴിയനുസരിച്ചാണ് സല്‍മാന്‍ ഖുര്‍ഷിദിനെ പ്രതി ചേര്‍ത്തത്.

Update: 2020-09-24 09:32 GMT
ന്യൂഡല്‍ഹി: ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സല്‍മാന്‍ ഖുര്‍ഷിദിനെയും പ്രതി ചേര്‍ത്തു. പൗരത്വ ഭേദഗതി നിയമത്തിനെതിരായുള്ള സമരത്തില്‍ പ്രകാപനപരമായി സംസാരിച്ചുവെന്നാണ് അഭിഭാഷകന്‍ കൂടിയായ സല്‍മാന്‍ ഖുര്‍ഷിദിനെതിരെയുള്ള കുറ്റം.


സിആര്‍പിസി സെക്ഷന്‍ 161 പ്രകാരം സാക്ഷി നല്‍കിയ മൊഴിയനുസരിച്ചാണ് സല്‍മാന്‍ ഖുര്‍ഷിദിനെ പ്രതി ചേര്‍ത്തത്. മുന്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ ഇസ്രത് ജഹാന്‍, മറ്റൊരു സാക്ഷി എന്നിവരുടെ മൊഴിയിലാണ് നടപടി. ജെഎന്‍യു മുന്‍ വിദ്യാര്‍ഥി യൂണിയന്‍ നേതാവ് ഉമര്‍ ഖാലിദ്, നദീം ഖാന്‍, കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ് തുടങ്ങിയവര്‍ പ്രകോപനപരമായി സംസാരിച്ചുവെന്നും ജനങ്ങളെ ഇളക്കി വിട്ടുവെന്നും സാക്ഷി മൊഴിയിലുണ്ട്. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ കലാപത്തിനു ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് യുഎപിഎ ചുമത്തി ഉമര്‍ ഖാലീദിനെ അറസ്റ്റ് ചെയ്തിരുന്നു.


സിപിഐ നേതാവും ദേശീയ മഹിളാ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറിയുമായ ആനി രാജ, സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാദവ്, സന്നദ്ധപ്രവര്‍ത്തകരായ ഹര്‍ഷ് മന്ദര്‍, അഞ്ജലി ഭരദ്വാജ്, സിനിമാസംവിധായകന്‍ രാഹുല്‍ റോയ് ഉള്‍പ്പെടെയുള്ളവരുടെ പേരുകളും കുറ്റപത്രത്തിലുണ്ട്.




Tags:    

Similar News