കൊവിഡിന്റെ പേരില്‍ ചികിത്സ നിഷേധിച്ചു: ഭാര്യയെ ആശുപത്രിയിലെത്തിക്കാന്‍ യുവാവ് സൈക്കിളോടിച്ചത് 100 കിലോ മീറ്റര്‍ ദൂരം
അപ്ന്റിക്‌സ് രോഗം കാരണം വേദനിച്ച് കരയുന്ന ഭാര്യയുമായി പുരുലിയയിലെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിയപ്പോള്‍ പരിശോധിക്കാന്‍ പോലും ഡോക്ടര്‍മാര്‍ തയ്യാറായില്ല. കൊറോണ വൈറസ് പടരുമെന്നും മറ്റെവിടെയെങ്കിലും കൊണ്ടുപോകണമെന്നുമായിരുന്നു അവര്‍ പറഞ്ഞത്.
റാഞ്ചി: കൊവിഡിന്റെ പേരില്‍ ആശുപത്രി അധികൃതര്‍ ചികില്‍സ നിഷേധിച്ചതിനെ തുടര്‍ന്ന് ഭാര്യയെ ആശുപത്രിയിലെത്തിക്കാന്‍ യുവാവ് സൈക്കിളോടിച്ചത് 100 കിലോമീറ്റര്‍ ദൂരം.പശ്ചിമ ബംഗാളിലെ പുരുലിയ ജില്ലയിലെ റിക്ഷാ വലിക്കാരനായ ഹരിയാണ് ഭാര്യ ബന്ദിനിയും ഏഴു വയസ്സുള്ള മകളുമായി വാടകയ്ക്ക് എടുത്ത സൈക്കിളിള്‍ 100 കിലോമീറ്റര്‍ അകലെയുള്ള ആശുപത്രിയിലേക്ക് പോയത്.
അപ്ന്റിക്‌സ് രോഗം കാരണം വേദനിച്ച് കരയുന്ന ഭാര്യയുമായി പുരുലിയയിലെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിയപ്പോള്‍ പരിശോധിക്കാന്‍ പോലും ഡോക്ടര്‍മാര്‍ തയ്യാറായില്ല. കൊറോണ വൈറസ് പടരുമെന്നും മറ്റെവിടെയെങ്കിലും കൊണ്ടുപോകണമെന്നുമായിരുന്നു അവര്‍ പറഞ്ഞത്. വേദന സഹിക്കാനാവാതെ നിലത്തിരുന്നു കരയുന്ന ഭാര്യയുടെ അവസ്ഥ കണ്ടിട്ടും ഡോക്ടര്‍മാര്‍ ഇങ്ങിനെ പറഞ്ഞപ്പോള്‍ ആത്മഹത്യ ചെയ്യാനാണ് തോന്നിയതെന്ന് ഹരി പറഞ്ഞു. വാഹനം വാടകക്കെടുത്ത് ജംഷഡ്പൂരിലെ ആശുപത്രിയിലേക്ക് പോകാന്‍ പണമുണ്ടായിരുന്നില്ല. അങ്ങിനെയാണ് വാടകക്ക് സൈക്കിള്‍ സംഘടിപ്പിച്ച് ഭാര്യയെയും മകളെയുമായി 100 കിലോമീറ്റര്‍ അകലെയുള്ള ആശുപത്രിയിലേക്കു പോയത്. ജംഷഡ്പൂരിലെ എംജിഎം ആശുപത്രിയിലെത്തിയപ്പോള്‍ ഉടന്‍ തന്നെ ബന്ദിനിയുടെ സര്‍ജറി നടത്തി. തങ്ങളുടെ അവസ്ഥ അറിഞ്ഞ ആശുപത്രി അധികൃതര്‍ പൂര്‍ണമായും സൗജന്യമായാണ് ചികില്‍സിച്ചതെന്നും തുടര്‍ന്ന് കഴിക്കാനുള്ള മരുന്നുകളും സൗജന്യമായി നല്‍കിയെന്നും ഹരി പറഞ്ഞു.
Denied treatment in account of covid; Bengal man cycles wife to Jharkhand hospital 100 km away