മഅദനിക്ക് ചികിത്സ നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനം: കെ എന്‍ എം മര്‍കസുദ്ദഅവ

മഅദനിയുടെ ജീവന്‍ നിലനിര്‍ത്താന്‍ മതേതര ജനാധിപത്യ കേരളത്തിന്റെ ശക്തമായ ഇടപെടല്‍ അനിവാര്യമാണെന്നും സംഗമം ആവശ്യപ്പെട്ടു.

Update: 2023-03-19 17:23 GMT

തിരൂര്‍: പതിമൂന്ന് വര്‍ഷമായി വിചാരണത്തടവില്‍ കഴിയുന്ന അബ്ദുന്നാസര്‍ മഅദനിക്ക് സുപ്രിം കോടതി ജാമ്യമനുവദിച്ചിട്ടും മതിയായ ചികിത്സ ലഭ്യമാക്കാതെ നീതി നിഷേധിക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് കെ എന്‍ എം മര്‍കസുദ്ദ അവ മലപ്പുറം വെസ്റ്റ് ജില്ല സംഘടിപ്പിച്ച ജില്ല ഇസ്ലാഹി പ്രതിനിധി സമ്മേളനം അഭിപ്രായപ്പെട്ടു.കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്ന മഅദനിയുടെ ജീവന്‍ നിലനിര്‍ത്താന്‍ മതേതര ജനാധിപത്യ കേരളത്തിന്റെ ശക്തമായ ഇടപെടല്‍ അനിവാര്യമാണെന്നും സംഗമം ആവശ്യപ്പെട്ടു.

ജില്ലാ ഇസ്ലാഹി സംഗമം കെ എന്‍ എം സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കെ.അബ്ദുല്‍ കരീം എഞ്ചിനീയര്‍ അധൃക്ഷത വഹിച്ചു. കെ എന്‍ എം മര്‍കസുദ്ദഅവ സംസ്ഥാന സെക്രട്ടറി ഫൈസല്‍ നന്മണ്ട മുഖ്യപ്രഭാഷണം നടത്തി. പാറപ്പുറത്ത് ബാവ ഹാജി മുഖ്യാതിഥിയായി സംബന്ധിച്ചു. കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന ഉപാധ്യക്ഷന്‍ പി.കെ മൊയ്തീന്‍ സുല്ലമി, സംസ്ഥാന ഭാരവാഹികളായ സി.മമ്മു സാഹിബ്, എം.ടി. മനാഫ് മാസ്റ്റര്‍, പി.സുഹൈല്‍ സാബിര്‍ , ജില്ലാ ഭാരവാഹികളായ ടി. ആബിദ് മദനി, പാറപ്പുറത്ത് മുഹമ്മദ് കുട്ടി ഹാജി, പി. മൂസക്കുട്ടി മദനി, ടി. ഇബ്രാഹിം അന്‍സാരി, ഇ.ഒ. ഫൈസല്‍, കെ.പി.അബ്ദുല്‍ വഹാബ്, ടി.കെ.എന്‍. ഹാരിസ്, ജസീറ ടീച്ചര്‍, മുബീന, എന്നിവര്‍ സംസാരിച്ചു.റമദാന്‍ കാലത്ത് ജില്ലയില്‍ നടത്തേണ്ട വിപുലമായ ജീവകാരുണ്യ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് സമ്മേളനം രൂപം നല്‍കി.




Tags:    

Similar News