തിരുവനന്തപുരം : ഗുണ്ടാ ബന്ധമുളള പോലിസുകാരെ കണ്ടെത്താൻ ജില്ലാതല പരിശോധനക്ക് ഡിജിപിയുടെ നിർദ്ദേശം. പോലിസുകാരുടെയും എസ്ഐമാരുടെയും പ്രവർത്തനങ്ങളെ കുറിച്ച് റിപ്പോർട്ട് നൽകാനാണ് ജില്ലാ പൊലീസ് മേധാവിമാർക്കുള്ള നിർദ്ദേശം. അതിനിടെ രഹസ്യവിവരങ്ങൾ നൽകേണ്ട സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ് പി ഗുണ്ടാ സംഘങ്ങളുടെ ഒത്ത് ചേരലിൽ പങ്കെടുത്തുവെന്ന ആരോപണം അന്വേഷിക്കും.
തലസ്ഥാന ഗുണ്ടാ- പൊലീസ് ബന്ധം പുറത്തുവരുകയും ഡിവൈഎസ്പിമാർക്കും ഇൻസ്പെക്ടർമാർക്കുമെതിരായ നടപടി സ്വീകരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് തുടരന്വേഷണത്തിനുള്ള തീരുമാനം. ഇൻറലിജൻസ് എഡിജിപിയുടെ നിർദ്ദേശ പ്രകാശം സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് ഇൻസ്പെക്ർമാരുടെയും ഡിവൈഎസ്പിമാരുടെയും റിപ്പോർട്ടുകള്‍ തയ്യാറാക്കുന്നുണ്ട്. ഓരോ സ്റ്റേഷനിലെയും പൊലീസുകാരുടെയും എസ്മാരുടെയും പ്രവർത്തനങ്ങള്‍ പരിശോധിച്ച് റിപ്പോർട്ട് തയ്യാറാക്കാനാണ് ജില്ലാ പൊലീസ് മേധാവിമാർക്കുള്ള നിർദ്ദേശം. ജില്ലാ സെപ്ഷ്ൽ ബ്രാഞ്ച് ഡിവൈഎസ്പിമാർ റിപ്പോർട്ട് തയ്യാറാക്കണം.