52 പേര്‍ മരിച്ച ധക്കയിലെ തീപ്പിടുത്തം; ഫാക്ടറി ഉടമ അറസ്റ്റില്‍

ക്ഷപ്പെടാനായി കെട്ടിടത്തില്‍ നിന്നും ചാടിയവരും മരിച്ചിരുന്നു.

Update: 2021-07-10 14:43 GMT

ധക്ക: ബംഗ്ലാദേശില്‍ ധാക്കയില്‍ തീപ്പിടുത്തത്തില്‍ 52 പേര്‍ മരിച്ച സംഭവത്തില്‍ ഫാക്ടറി ഉടമ അടക്കം എട്ട് പേര്‍ അറസ്റ്റിലായി. വ്യാഴാഴ്ചയാണ് നരിയന്‍ഗഞ്ചിലെ ജ്യൂസ് ഫാക്ടറിയുടെ ആറ് നില കെട്ടിടത്തില്‍ തീപ്പിടുത്തമുണ്ടായത്. മരണപ്പെട്ട 11 പേര്‍ കുട്ടികളാണ്. ഇവരും ഫാക്ടറിയിലെ തൊഴിലാളികളാണ്. കുട്ടികളെ ഫാക്ടറിയില്‍ പണിയെടുപ്പിച്ചതിനും പ്രത്യേക അന്വേഷണമുണ്ടാകും.


വ്യാഴാഴ്ചയാണ് ജ്യൂസ് ഫാക്ടറി കെട്ടിടത്തില്‍ തീപ്പിടുത്തമുണ്ടായത്. ഒരു ദിവസം കൊണ്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തീപ്പിടുത്തം നടന്നയുടന്‍ രക്ഷപ്പെടാനായി കെട്ടിടത്തില്‍ നിന്നും ചാടിയവരും മരിച്ചിരുന്നു. രക്ഷാപ്രവര്‍ത്തനത്തില്‍ അനാസ്ഥയുണ്ടായെന്ന് ചൂണ്ടിക്കാട്ടി തൊഴിലാളികളുടെ ബന്ധുക്കളും പ്രതിഷേധം ഉയര്‍ത്തിയിരുന്നു.


ഫാക്ടറി ഉടമയ്‌ക്കെതിരെ കൊലപാതക കുറ്റമാണ് ചുമത്തിയതെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു. നാല് പേര്‍ കസ്റ്റഡിയിലാണ്. ഫാക്ടറിയിലെ ഫയര്‍ എക്‌സിറ്റ് സംവിധാനത്തിന്റെ പുറത്തേക്കുള്ള വാതില്‍ ലോക്ക് ആയതാണ് മരണസംഖ്യ വര്‍ധിക്കാന്‍ കാരണമായതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.




Tags:    

Similar News