അവിശ്വാസപ്രമേയം വോട്ടിനിടും വരെ ധര്‍ണ; നിലപാട് കടുപ്പിച്ച് പാക് പ്രതിപക്ഷം
ഇസ് ലാമാബാദ്; പ്രതിപക്ഷത്തിന്റെ അവിശ്വാസപ്രമേയത്തിന് അനുമതി നല്‍കുംവരെ ദേശീയ അംബ്ലിക്കുമുന്നില്‍ കുത്തിയിരിപ്പ് നടത്തുമെന്ന് പിപിപി നേതാവ് ബിലാവല്‍ ഭൂട്ടോ സര്‍ദാരി അടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍.
'സര്‍ക്കാര്‍ ഭരണഘടന ലംഘിച്ചു. അവിശ്വാസ പ്രമേയത്തില്‍ വോട്ടെടുപ്പ് അനുവദിച്ചില്ല. പ്രതിപക്ഷ അംഗങ്ങള്‍ പാര്‍ലമെന്റില്‍നിന്ന് പുറത്തുപോവില്ല. ഞങ്ങളുടെ അഭിഭാഷകര്‍ സുപ്രിംകോടതിയിലേക്കുള്ള യാത്രയിലാണ്. പാകിസ്ഥാന്‍ ഭരണഘടന സംരക്ഷിക്കാനും ഉയര്‍ത്തിപ്പിടിക്കാനും പ്രതിരോധിക്കാനും നടപ്പാക്കാനും ഞങ്ങള്‍ എല്ലാവരോടും ആവശ്യപ്പെടുന്നു''- ഭൂട്ടോ സര്‍ദാരി ആവശ്യപ്പെട്ടു.
അവിശ്വാസപ്രമേയം വോട്ടിനിടാതെ ഒഴിഞ്ഞുമാറാന്‍ ആവില്ലെന്ന് ഭൂട്ടോ സര്‍ദാരി പറഞ്ഞു.
ദേശീയ നിയമനിര്‍മാണ സഭയില്‍ അവിശ്വാസപ്രമേയം അവതരിപ്പിക്കാന്‍ കഴിയാതെ വന്നതിനു തൊട്ടുപിന്നാലെയാണ് പാര്‍ലമെന്റ് പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നടത്താന്‍ ഇമ്രാന്‍ ഖാന്‍ ആവശ്യപ്പെട്ടത്. വിദേശഗൂഢാലോചനയുടെ ഭാഗമാകാനില്ലെന്ന് പറഞ്ഞാണ് പ്രമേയത്തിന് ഡെപ്യൂട്ടി സ്പീക്കര്‍ അനുമതി നിഷേധിച്ചത്.
ഇമ്രാന്റെ അഭിപ്രായം മാനിച്ച് ഡെപ്യൂട്ടി സ്പീക്കര്‍, അസംബ്ലി പിരിച്ചുവിട്ടു.